
എംപി ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് വാങ്ങിയ പി പി ഇ കിറ്റുകള്‍ ആന്റോ ആന്റണി എംപി ജില്ലാ ഭരണകൂടത്തിന് കൈമാറി. കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഡിഎംഒ (ആരോഗ്യം) ഡോ. എഎല്‍ ഷീജ എംപിയില്‍ നിന്ന് പിപിഇ കിറ്റുകള്‍ ഏറ്റുവാങ്ങി. 1100 പിപിഇ കിറ്റുകളാണ് കൈമാറിയത്. കോവിഡ് പ്രതിരോധത്തില്‍ പങ്കെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷിതത്വം ഏറ്റവും പ്രാമുഖ്യമുള്ളതിനാലാണ് അവര്‍ക്കായി പിപിഇ കിറ്റുകള്‍ ലഭ്യമാക്കിയതെന്ന് എംപി പറഞ്ഞു. ജില്ലാ കളക്ടര്‍ പി.ബി നൂഹ്,
തിരുവല്ല സബ് കളക്ടര്‍ ഡോ. വിനയ് ഗോയല്‍, ഡെപ്യൂട്ടി ഡി എം ഒ ഡോ. സി.എസ്.നന്ദിനി, എന്‍എച്ച്എം ഡിപിഎം ഡോ. എബി സുഷന്‍ എന്നിവര്‍ പങ്കെടുത്തു.