യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കരുതുന്ന വിഷ്ണു പോലീസ് പിടിയില്‍. പള്‍സര്‍ സുനിയ്ക്കു വേണ്ടി ദിലീപിന് കത്തയച്ചതും ദിലീപിന്റെ മാനേജര്‍ അപ്പുണിയെ ഫോണില്‍ വിളിച്ച് പണം ആവശ്യപ്പെട്ടതും കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതും വിഷ്ണു എന്ന ഇയാളാണ് എന്നാണ് നിഗമനം.പള്‍സര്‍ സുനിയുടെ സഹതടവുകാരനായ നിയമ വിദ്യാര്‍ത്ഥിയാണ് ദിലീപിന് അയക്കാനുള്ള കത്ത് എഴുതിയതെന്നും വിചാരണയ്ക്കായി ഇയാളെ മരട് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴാണ് കത്ത് വിഷ്ണുവിന് കൈമാറിയതെന്നും കണ്ടെത്തിയിരുന്നു.
എണ്‍പത്തിയാറോളം മാല മോഷണക്കേസുകളിലും മയക്കുമരുന്ന്-കഞ്ചാവ് കേസുകളിലും പ്രതിയായ വിഷ്ണു പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്. വിഷ്ണുവിനെ കൂടാതെ സുനിയുടെ സുഹൃത്തും നിരവധി കേസുകളിലെ പ്രതിയുമായ മനീഷ് എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കും.
സുനിക്ക് പള്‍സര്‍ ബൈക്കുകളോട് കമ്പമുള്ളത് പോലെ പള്‍സര്‍ ബൈക്കില്‍ സഞ്ചരിച്ച് മാല മോഷ്ടിക്കുന്നതാണ് വിഷ്ണുവിന്റെ രീതിയെന്ന് പോലീസ് പറയുന്നു.
നടന്‍ ദിലീപിനെ ഭീഷണിപ്പെടുത്തിയെന്ന് കരുതുന്ന വിഷ്ണു പോലീസ് പിടിയില്‍
RELATED ARTICLES