Sunday, April 28, 2024
HomeCrimeഗൗ​രി ല​ങ്കേ​ഷി​നു മുൻപ് കൊലപ്പെടുത്തുവാൻ ഉദ്ദേശിച്ചിരുന്നത് ഗി​രീ​ഷ് ക​ര്‍​ണാ​ടിനെ

ഗൗ​രി ല​ങ്കേ​ഷി​നു മുൻപ് കൊലപ്പെടുത്തുവാൻ ഉദ്ദേശിച്ചിരുന്നത് ഗി​രീ​ഷ് ക​ര്‍​ണാ​ടിനെ

മുതിർന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷി​നെ കൊലപ്പെടുത്തിയവരുടെ ഡ‍​യ​റി​യി​ലെ ഹി​റ്റ്ലി​സ്റ്റി​ല്‍ ആ​ദ്യ പേ​രു​കാ​ര​ന്‍ ജ്ഞാ​ന​പീ​ഠ​ ജേ​താ​വായ ഗി​രീ​ഷ് ക​ര്‍​ണാ​ട്. കൊലപ്പെടുത്തുവാൻ ഉദ്ദേശിച്ചിരുന്നവരുടെ ലിസ്റ്റ് നേരെത്തെ തന്നെ ത​യാ​റാ​ക്കി​യി​രു​ന്നു. ആ പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​ത്തെ ആ​ളാ​യി​രു​ന്നു കൊല്ലപ്പെട്ട ഗൗ​രി ല​ങ്കേ​ഷ്. ക​ര്‍​ണാ​ട​ക പോ​ലീ​സിന്റെ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​മാ​ണ് ഇ​ക്കാ​ര്യം കണ്ടെത്തി​യ​ത്. ക​ഴി​ഞ്ഞ​മാ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത കൊ​ല​യാ​ളി​യു​ടെ ഡ​യ​റി​യി​ലാ​ണ് വി​വ​ര​ങ്ങ​ള്‍ ഉ​ള്ള​ത്. ദേ​വ​നാ​ഗ​രി ലി​പി​യി​ലാ​ണ് ഡ​യ​റി​യി​ലെ എ​ഴു​ത്ത്. ബി.​ടി ല​ളി​താ നാ​യി​ക്, വീ​ര​ഭ​ദ്ര ച​ന്നാ​മ​ല സ്വാ​മി, സി.​എ​സ് ദ്വാ​ര​ക​നാ​ഥ് എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്. പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച​വ​രെ​ല്ലാം ത​ന്നെ ഹി​ന്ദു​ത്വ തീ​വ്ര​വാ​ദ​ത്തി​ന്‍റെ ശ​ക്ത​മാ​യ വി​മ​ര്‍​ശ​ക​രാ​ണ്. ഗൗ​രി ല​ങ്കേ​ഷി​നെ വെ​ടി​വ​ച്ച പ​ര​ശു​റാം വാ​ഗ്മ​ര്‍ എ​ന്ന​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ള്‍ പ്ര​മോ​ദ് മു​ത്ത​ലി​ഖി​നൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്ത് വ​ന്നി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments