ഉപതെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മില്‍ രഹസ്യധാരണ ഉണ്ടാരിരുന്നുന്നെന്ന രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത് .
തെരഞ്ഞെടുപ്പില്‍ വോട്ടുറപ്പിക്കാനുള്ള ശ്രമം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായെന്നും അത്തരം ചര്‍ച്ചകള്‍ ഇരുവരും തമ്മില്‍ നടന്നിരുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു . ഉപതെരഞ്ഞെടുപ്പില്‍ അഞ്ചിടത്തും ഇടതുപക്ഷം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് സമുദായം നോക്കിയാണ്.ശബരിമലയിലെ വികസനത്തിന് 100 കോടി രൂപ പോലും നല്‍കാതിരുന്ന മുഖ്യമന്ത്രി വെള്ളാപ്പള്ളിയുടെ കുടുംബ ക്ഷേത്രത്തിന് പണം നല്‍കിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു.