Sunday, April 28, 2024
HomeInternationalനിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട കോണ്ടാക്‌ട്‌സിനു മുൻഗണന കൊടുക്കുന്ന വാട്‌സ്‌ആപ്പ് 'റാങ്കിംഗ്'

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട കോണ്ടാക്‌ട്‌സിനു മുൻഗണന കൊടുക്കുന്ന വാട്‌സ്‌ആപ്പ് ‘റാങ്കിംഗ്’

നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട കോണ്ടാക്‌ട്‌സിനു മുൻഗണന കൊടുക്കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ വാട്‌സ്‌ആപ്പ്. ‘റാങ്കിംഗ്’ എന്നാണ് പുത്തന്‍ സവിശേഷതയുടെ പേര്. നിങ്ങള്‍ വാട്‌സ്‌ആപ്പില്‍ ഏറ്റവുമധികം തവണ ആരോടാണോ ചാറ്റ് ചെയ്തത് എന്ന് വാട്‌സ്‌ആപ്പ് നിരീക്ഷിക്കും. ശേഷം അവരുടെ സ്റ്റ്‌റാറ്റസും അപ്‌ഡേഷനുമെല്ലാം വാട്‌സ്‌ആപ്പ് നിങ്ങളിലേക്ക് ആദ്യമെത്തിക്കും.

ഐ.ഓ.എസിനുള്ള വാട്‌സ് ആപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.102.4 പ്രകാരമാണ് പുതിയ റാങ്കിംഗ് ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത്. വാട്‌സ് ആപ്പ് നിങ്ങളെ ഏറെനാള്‍ നിരീക്ഷിച്ച ശേഷമാകും റാങ്കിംഗ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. കോണ്ടാക്‌ട് പ്രയോറിറ്റി കണ്ടെത്താനാണിത്.

ഏറ്റവുമധികം ചാറ്റ് ചെയ്തയാളുടെ സ്റ്റാറ്റസ് ഏറ്റവും മുകളില്‍ കാണാന്‍ കഴിയും. വീഡിയോ, ചിത്രങ്ങള്‍ എന്നിവ ഏറ്റവും കൂടുതല്‍ അയച്ചാലാണ് പ്രയോറിറ്റി വര്‍ധിക്കുക. വാട്‌സ് ആപ്പ് കോളിംഗ് കൂടുതല്‍ വിളിക്കുന്നതും പ്രയോറിറ്റി കൂടാന്‍ സഹായിക്കും. എന്നാല്‍ ആരുടെയെങ്കിലും മെസ്സേജുകള്‍ നിങ്ങള്‍ വായിക്കാതെ മാറ്റിവെച്ചിട്ടുണ്ടെങ്കില്‍ അവര്‍ പ്രയോറിറ്റിയില്‍ പിന്നിലോട്ട് പോകുമെന്നുറപ്പ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments