Wednesday, December 11, 2024
HomeNational'ബോഗിബീല്‍' റെയില്‍-റോഡ് പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

‘ബോഗിബീല്‍’ റെയില്‍-റോഡ് പാലം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു

ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. അസമിലെ ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ബോഗീബീല്‍ പാലം നിര്‍മ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ റെയില്‍-റോഡ് പാലമായി മാറിയ ബോഗിബീല്‍ സ്വീഡനേയും ഡെന്‍മാര്‍ക്കിനേയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഡിസൈനിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. ബ്രഹ്മപുത്ര നദിക്ക് കുറുകെ അസമിലെ ധേമാജി, ദീബ്രുഗഡ് ജില്ലകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 4.94 കിലോമീറ്റര്‍ നീളമാണുള്ളത്.പാലം തുറന്നതോടെ അസമിലെ ടിന്‍സുക്യയില്‍നിന്ന് അരുണാചല്‍ പ്രദേശിലെ നഹര്‍ലഗൂണിലേക്കുള്ള ട്രെയിന്‍ യാത്രാസമയം പത്ത് മണിക്കൂറിലേറെ കുറയും. അരുണാചല്‍ പ്രദേശിലേക്ക് വേഗത്തില്‍ സൈന്യത്തെ എത്തിക്കാനാവുമെന്നത് പാലത്തിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. 5,900 കോടി രൂപയാണ് പാലത്തിന്‍റെ നിര്‍മ്മാണ ചിലവ്. ഇന്ത്യന്‍ റെയില്‍വേയുടെ നേതൃത്വത്തിലാണ് രണ്ട് തട്ടുകളായുള്ള പാലം നിര്‍മ്മിച്ചത്. താഴത്തെ തട്ടില്‍ ഇരട്ട റെയില്‍ പാതയും മുകളില്‍ മൂന്ന് വരി റോഡുമാണുള്ളത്.ഭാരം കൂടിയ സൈനിക ടാങ്കുകള്‍ക്ക് ഉള്‍പ്പെടെ കടന്നുപോകാനുള്ള കരുത്ത് പാലത്തിനുണ്ട്.ഫൈറ്റര്‍ ജെറ്റുകള്‍ക്ക് പറന്നിറങ്ങാന്‍ കഴിയുന്ന വിധത്തിലാണ് പാലത്തിന്റെ നിര്‍മാണം.2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയി നിര്‍മ്മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്‌ത ബോഗിബീല്‍ പാലം 5920 കോടി രൂപ മുതല്‍മുടക്കിലാണ് പണി പൂര്‍ത്തിയാക്കിയത്.ഫണ്ടിന്റെ അപര്യാപ്‌തത ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ കാരണം 1997ല്‍ ക്യാബിനറ്റ് കമ്മിറ്റി അംഗീകരിച്ച ബോഗിബീല്‍ പാലം 21 വര്‍ഷത്തിന് ശേഷമാണ് പണി പൂര്‍ത്തിയാക്കുന്നത്. 1997ല്‍ അന്നത്തെ പ്രധാനമന്ത്രി എച്ച്‌. ഡി. ദേവഗൗഡ തറക്കല്ലിടുമ്ബോള്‍ 1,767 കോടി രൂപയാണ് പദ്ധതിച്ചെലവ് കണക്കാക്കിയിരുന്നത്.എന്നാല്‍ പാലം പണി പൂര്‍ത്തിയാക്കാന്‍ വീണ്ടും 2600 കോടി അധികം ചെലവായി. ഏഷ്യയിലെ രണ്ടാമത്തെ വലിയ റെയില്‍വേ പാലമെന്ന വിശേഷണമുള്ള ബോഗിബീല്‍ പാലത്തിന് 120 വര്‍ഷമാണ് ആയുസ് കണക്കാക്കിയിരിക്കുന്നത്.30 ലക്ഷം ചാക്ക് സിമന്റും 19250 മീറ്റര്‍ ഉരുക്കുമാണ് പാലം നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments