ബില്ലി ഗ്രഹാം അനുസ്മരണ സമ്മേളനം നാളെ ന്യൂയോർക്കിൽ

billy graham

ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്ത സുവിശേഷകൻ ബില്ലി ഗ്രഹാമിനെകുറിചുള്ള സ്മരണകൾ പങ്കുവെക്കുന്നതിനു ആഗോള സംഘടനയായ ഇന്റർനാഷണൽ പ്രയർലൈൻ ബില്ലിഗ്രഹാം അനുസ്മരണ സമ്മേളനം ഫെബ്രു 27 നു സംഘടിപ്പിക്കുന്നു അനുസ്മരണത്തിനു ശേഷം ന്യൂയോർക് സെയ്ന്റ് ജെയിംസ് മാർത്തോമാ ചർച്ച വികാരി ധ്യാന പ്രസംഗം നടത്തുന്നതായിരിക്കും. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളിലും ,വിശ്വാസങ്ങളിലും കഴിയുന്നവരുടെ മാനസികവും, ശാരീരികവും, കുടുംബപരവുമായ പ്രശ്നങ്ങ ള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു. അനുസ്മരണത്തിനു ശേഷം ന്യൂയോർക് സെയ്ന്റ് ജെയിംസ് മാർത്തോമാ ചർച്ച വികാരി റവ: ബി മാത്യു ധ്യാന പ്രസംഗം നടത്തുന്നതായിരിക്കും. വിവിധ സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനും സന്ദേശം ശ്രവിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനും 1-641-715-0665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.