Thursday, May 2, 2024
HomeNationalത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം​വി​ട്ട ആ​ഭ​ര​ണ​വ്യാ​പാ​രി നീ​ര​വ് മോ​ദി റ​ദ്ദാ​ക്കി​യ പാസ്സ്‌പോർട്ടുമായി ന്യു​യോ​ർ​ക്കിൽ

ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം​വി​ട്ട ആ​ഭ​ര​ണ​വ്യാ​പാ​രി നീ​ര​വ് മോ​ദി റ​ദ്ദാ​ക്കി​യ പാസ്സ്‌പോർട്ടുമായി ന്യു​യോ​ർ​ക്കിൽ

കോ​ടി​ക​ളു​ടെ ബാ​ങ്ക് ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം​വി​ട്ട ആ​ഭ​ര​ണ​വ്യാ​പാ​രി നീ​ര​വ് മോ​ദി ന്യു​യോ​ർ​ക്കി​ലു​ണ്ടെ​ന്നു റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നീ​ര​വ് യാ​ത്ര ചെ​യ്യു​ന്ന​തെ​ന്നാ​ണു റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്. ഈ ​പാ​സ്പോ​ർ​ട്ട് ഫെ​ബ്രു​വ​രി​യി​ൽ സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി​യി​രു​ന്നു. ജ​നു​വ​രി ആ​ദ്യ ആ​ഴ്ച​യി​ലാ​ണ് നീ​ര​വ് മോ​ദി ഇ​ന്ത്യ​യി​ൽ​നി​ന്നു മു​ങ്ങി​യ​ത്. മും​ബൈ​യി​ൽ​നി​ന്നു യു​എ​ഇ​യി​ലേ​ക്കു പോ​യ മോ​ദി, അ​വി​ടെ​നി​ന്നു ഹോ​ങ്കോം​ഗി​ലേ​ക്കും പി​ന്നീ​ട് ല​ണ്ട​നി​ലേ​ക്കും ഇ​പ്പോ​ൾ ന്യു​യോ​ർ​ക്കി​ലേ​ക്കും യാ​ത്ര ചെ​യ്ത​താ​യാ​ണു റി​പ്പോ​ർ​ട്ട്. മാ​ർ​ച്ച് അ​വ​സാ​ന​മാ​ണ് മോ​ദി ല​ണ്ട​ൻ വി​ട്ട​ത്. ഫെ​ബ്രു​വ​രി 14ന് ​ഹോ​ങ്കോം​ഗി​ൽ​നി​ന്നും പോ​യി. ആ​തി​ഥേ​യ രാ​ജ്യം യാ​ത്രി​ക​നെ അം​ഗീ​ക​രി​ച്ചു​ക​ഴി​ഞ്ഞാ​ൽ പാ​സ്പോ​ർ​ട്ട് റ​ദ്ദാ​ക്കി​യ​തോ സ​സ്പെ​ൻ​ഡ് ചെ​യ്ത​തോ പ്ര​ശ്ന​മ​ല്ലെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്കി​ൽ​നി​ന്ന് 13,578 കോ​ടി​യു​ടെ ത​ട്ടി​പ്പു ന​ട​ത്തി​യാ​ണ് നീ​ര​വ് മോ​ദി മു​ങ്ങി​യ​ത്. നീ​ര​വി​ന്‍റെ ഇ​ന്ത്യ​യി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലും വ​സ​തി​ക​ളി​ലും ന​ട​ന്ന റെ​യ്ഡി​ൽ കോ​ടി​ക​ളു​ടെ സ്വ​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments