ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരി സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് എസ്.എ. ബോബ്ഡെ തലവനായ സമിതിക്ക് മുന്നില്‍ ഹാജരായി. പരാതിക്കാരിയുടെ മൊഴി സമിതി രേഖപ്പെടുത്തി. യുവതി നല്കിയ രേഖകള്‍ രജിസ്ട്രാര്‍ ജനറല്‍ സമിതിക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. മൊഴിയെടുക്കുമ്ബോള്‍ പരാതിക്കാരിയുടെ അഭിഭാഷകനെ അനുവദിച്ചിരുന്നില്ല.
ചീഫ് ജസ്റ്റീസ് കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ജഡ്ജിയായ ജസ്റ്റീസ് എസ്.എ. ബോബ്ഡെയ്ക്കൊപ്പം ജസ്റ്റീസുമാരായ എന്‍.വി. രമണ, ഇന്ദിരാ ബാനര്‍ജി എന്നിവര്‍ കൂടി ഉള്‍പ്പെട്ട സമിതിയാണ് പരാതി അന്വേഷിക്കുക. ചീഫ് ജസ്റ്റീസിന്റെ വസതിയില്‍വച്ച് അദ്ദേഹം തന്നോട് മോശമായി പെരുമാറിയെന്നാണ് മുന്‍ ജീവനക്കാരി യുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിലെ മുഴുവന്‍ ജഡ്ജിമാര്‍ക്കും അവര്‍ തെളിവ് സഹിതം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.