അഫ്ഗാനിസ്ഥാനില്‍ എംപിമാര്‍ക്ക് കയറാനായി വിമാനം തിരിച്ചുവിളിച്ചു. തലസ്ഥാനമായ കാബൂളില്‍നിന്ന് ബമിയാനിലേക്ക് 30 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് എംപിമാരായ ഗുലാം ഹുസൈന്‍ നസേരിയും അബ്ദുള്‍ റഹ്മാന്‍ ഷഹീദനിയും തങ്ങള്‍ക്ക് കയറാനായി തിരികെ വിളിപ്പിച്ചത്. ബമിയാനില്‍ എത്തിയ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ അനുമതി നല്‍കാതെയാണ് കാബൂളിലേക്ക് തിരിച്ചയച്ചത്. തുടര്‍ന്ന് എംപിമാര്‍ വിമാനത്തില്‍ കയറി. വ്യാഴാഴ്ചയാണ് സംഭവം.
എംപിമാര്‍ക്കെതിരെ സിവില്‍ വ്യോമയാന അധികൃതര്‍ പരാതി നല്‍കി. നഗ്നമായ സുരക്ഷാലംഘനമാണ് നടന്നതെന്നും അന്താരാഷ്ട്ര വ്യോമയാന നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് സംഭവമെന്നും സിവില്‍ വ്യോമയാന അതോറിറ്റി മേധാവി മഹ്മൂദ് ഷാ ഹബീബി പറഞ്ഞു. അനധികൃതമായി ഫ്ളൈറ്റ് തിരിച്ചുവിട്ടതിന് അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.