ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു

chengannoor election

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു . ആഴ്ചകളായി മണ്ഡലത്തില്‍ ഉണ്ടായിരുന്ന മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ വൈകിട്ടോടെ പ്രചാരണം അവസാനിപ്പിച്ചു . കൊട്ടിക്കലാശം കൊഴിപ്പിച്ചു പ്രദേശിക നേതാക്കള്‍. കുടുബയോഗങ്ങള്‍ വഴിയും വീടുകയറിയും വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് അവസാന മണിക്കൂറുകളിലും സ്ഥാനാര്‍ഥികളും നേതാക്കളും പ്രവര്‍ത്തകരുംചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചപ്പോള്‍ എത്തുമ്ബോള്‍ പിണറായി വിജയനും എകെ ആന്‍റണിയും കൊമ്ബു കോര്‍ത്തു. ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചായിരുന്നു എകെ ആന്‍റണിയുടെ പ്രസംഗം.പരസ്യ പ്രചാരണം അവസാനിച്ചു കഴിഞ്ഞാല്‍ പിന്നെ നിശ്ശബ്ദ പ്രചാരണത്തിനുള്ള സമയമാണ്. മണ്ഡലത്തിലെ പ്രധാനപ്പെട്ട ആള്‍ക്കാരെയും വോട്ടര്‍മാരെയും നേരില്‍ കണ്ട് സ്ഥാനാര്‍ത്ഥികള്‍ വോട്ടഭ്യര്‍ത്ഥിക്കുമ്ബോള്‍ തങ്ങളുടെതായ ഉറച്ച വോട്ടുകളുടെ കണക്കെടുത്തും തങ്ങള്‍ക്ക് ലഭിക്കാനുള്ള വോട്ടുകള്‍ എങ്ങനെ പെട്ടിയിലാക്കാം എന്ന ആലോചനയിലാകും അണികള്‍. എന്തായാലും ഇനി ദിവസങ്ങള്‍ മാത്രമാണ് ചെങ്ങന്നൂരിന്റെ വിധി നിര്‍ണയിക്കാനുള്ളത്.