കള്ളനോട്ടടി കേസില്‍ ഒളിവിലായിരുന്ന യുവമോര്‍ച്ച നേതാവ് രാജീവ് എരാശ്ശേരി അറസ്റ്റില്‍. മണ്ണുത്തിയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ഓഫീസിലെത്തിച്ച രാജീവിനെ ചോദ്യം ചെയ്തുവരികയാണ്. കേസിലെ മറ്റൊരു പ്രതിയായ രജീവിന്റെ സഹോദരന്‍ രാഗേഷ് നേരത്തെ പോലീസ് പിടിയിലായിരുന്നു.
ഇവരുടെ ശ്രീനാരായണപുരം പഞ്ചായത്തിലെ അഞ്ചാംപരത്തിയിലുള്ള വീട്ടിലാണ് മതിലകം എസ്‌ഐയുടെ നേതൃത്വത്തില്‍ ഓപറേഷന്‍ കുബേരയുടെ ഭാഗമായി റെയ്ഡ് നടത്തിയത്. വീട്ടില്‍ നിന്ന് നോട്ടടി യന്ത്രവും മറ്റ് ഉപകരണങ്ങളും ഒന്നര ലക്ഷം രൂപയുടെ കള്ളനോട്ടും പോലീസ് പിടികൂടിയിരുന്നു. കള്ളനോട്ട് സംബന്ധിച്ച് ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്.നോട്ട് പിന്‍വലിക്കലിന് ശേഷമിറക്കിയ പുതിയ നോട്ടുകളുടെ വ്യാജന്‍ അടിക്കാനുള്ള വിപുലമായ സംവിധാനമാണ് ഇവിടെ നിന്നും പോലിസ് കണ്ടെത്തിയത്. കയ്പമംഗലം നിയോജകമണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറിയായ രാജീവും സഹോദരന്‍ ശ്രീനാരായണപുരം പഞ്ചായത്ത് ബിജെപി സെക്രട്ടറിയായ രാഗേഷും ചേര്‍ന്നാണ് കള്ളനോട്ട് അടിച്ച് പെട്രോള്‍ പമ്പുകളിലും ബാങ്കുകളിലും വിതരണം നടത്തിയിരുന്നത്.
കള്ളനോട്ടടി കേസില്‍ ഒളിവിലായിരുന്ന യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍
RELATED ARTICLES