വിവാഹത്തിന് തയ്യാറാകാതിരുന്ന കാമുകന്റെ ജനനേന്ദ്രിയം മുറിച്ച യുവതി അറസ്റ്റിൽ. കഴിഞ്ഞ ദിവസമാണ് ഒളിവിലായിരുന്ന 23കാരിയായ യുവതിയെ പോലീസ് അറസ്‌റ്റു ചെയ്തത് . യുവാവിനെ ആക്രമിക്കാനുപയോഗിച്ച കത്തി പോലീസ് യുവതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച ഡല്‍ഹിയിലെ മംഗോള്‍പുരിയിലാണ് സംഭവം. കച്ചവടക്കാരനായ രവി(35)ആണ് ആക്രമിക്കപ്പെട്ടത്. നാല് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് യുവാവ് പിന്‍മാറി. ഇതേതുടര്‍ന്ന് യുവതി യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നു.
വീട്ടിലെത്തിയ യുവാവും യുവതിയും തമ്മില്‍ വിവാഹത്തെചൊല്ലി തര്‍ക്കമുണ്ടായി. എന്നാല്‍, വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. തുടര്‍ന്ന് യുവതി അടുക്കളയിലിരുന്ന കറകത്തിയെടുത്ത് യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. ഈ സമയം യുവതിയുടെ സഹോദരനും ഭാര്യയും വീട്ടിലുണ്ടായിരുന്നെങ്കിലും യുവതിയെ തടയാന്‍ തയ്യാറായില്ലെന്ന് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. മുറിവേറ്റ യുവാവ് പുറത്തേക്ക് ഓടുന്നതുകണ്ട അയല്‍വാസികളാണ് പോലീസില്‍ വിവരമറിയിച്ചത്. പോലീസ് എത്തി ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹത്തിന് തയ്യാറാകാതിരുന്ന കാമുകന്റെ ജനനേന്ദ്രിയം മുറിച്ച യുവതി അറസ്റ്റിൽ
RELATED ARTICLES