വിവാദങ്ങള്‍ക്കിടയില്‍ അമേരിക്കയില്‍ എത്തിയ നടി മഞ്ജു മനസ്സു തുറന്നു (video)

0
24


അമേരിക്കയില്‍ അവാര്‍ഡ് സ്വീകരിക്കാനായി വരാന്‍ ഒരുപാട് അധ്വാനം വേണ്ടി വന്നെന്ന് നടി മഞ്ജുവാര്യര്‍. നീണ്ട വിവാദങ്ങള്‍ക്കിടയില്‍ ആദ്യമായാണ് മഞ്ജു മനസ്സു തുറന്നത്. അമേരിക്കയില്‍ നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡ്‌സ് വേദിയിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം. മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങാനാണ് മഞ്ജു അമേരിക്കയില്‍ എത്തിയത്. ഇവിടെ എത്താന്‍ കഴിയില്ലെന്ന് തീരമാനിക്കേണ്ട ദിവസങ്ങളായിരുന്നു കടന്ന് പോയത്. അത്തരം ഒരു സ്ട്രസ്സിലൂടെയാണ് കടന്ന് പോയതെന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ മഞ്ജു വാര്യര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഈ യാത്രയ്ക്കുവേണ്ടി തനിക്കൊപ്പം നിന്ന പ്രിയ സുഹൃത്തുക്കള്‍ക്കളായ മാര്‍ട്ടിനും ജോജുവിനും, ഇപ്പോള്‍ ഷൂട്ടിംഗ് നടക്കുന്ന ആമിയുടെ സംവിധായകന്‍ കമല്‍ സാറിനും നിര്‍മ്മാതാവിനും മഞ്ജു നന്ദി പറഞ്ഞു. വേട്ട, കരിങ്കുന്നം സിക്‌സ് എസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മഞ്ജുവാര്യര്‍ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. രാജേഷ് പിള്ളയ്ക്ക് അവാര്‍ഡ് സമര്‍പ്പിക്കുന്നതായി മഞ്ജു പറഞ്ഞു. അമേരിക്കന്‍ മലയാളികള്‍ക്ക് നന്ദിയും പറഞ്ഞാണ് മഞ്ജു പ്രസംഗം അവസാനിപ്പിച്ചത്.