കാമുകനില്‍ നിന്നു ഗര്‍ഭിണിയായ പെണ്‍കുട്ടി റോഡില്‍ പ്രസവിച്ചു. ചികിത്സ നിഷേധിക്കപ്പെട്ട പതിനേഴുകാരിയാണ് റോഡില്‍ പ്രസവിച്ചത്.ജാര്‍ഖണ്ഡിലെ സരയ്‌കേല ഖരസവാന്‍ ജില്ലയിലായിരുന്നു സംഭവം.കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണത്താലാണ് പെണ്‍കുട്ടിയെ ആശുപത്രി അധികൃതര്‍ മടക്കിയത്. കാമുകനില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇതോടെ കാമുകന്‍ കൈവിടുകയും പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയും ചെയ്തു. തിങ്കളാഴ്ച വൈകീട്ട് 7 മണിയോടെ പെണ്‍കുട്ടി ആശുപത്രിയിലെത്തുകയായിരുന്നു.പ്രസവ വേദനയുമായെത്തിയ പെണ്‍കുട്ടിയെ അധികൃതര്‍ നിഷ്‌കരുണം ഇറക്കിവിട്ടു. ഒറ്റയ്ക്കാണെന്ന കാര്യം പറഞ്ഞായിരുന്നു ആശുപത്രിയുടെ ക്രൂരത. പെണ്‍കുട്ടി ആശുപത്രി പരിസരത്തെ റോഡരികിലാണ് രാത്രി കഴിച്ചുകൂട്ടിയത്. പിറ്റേന്ന് പുലര്‍ച്ചെ 5 മണിയോടെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വെറും 30 മീറ്റര്‍ അകലെ റോഡില്‍ പെണ്‍കുട്ടി പ്രസവിച്ചു. ആളുകള്‍ നോക്കി നില്‍ക്കെയാണ് 17 കാരി കുഞ്ഞിന് ജന്‍മം നല്‍കിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടായിട്ടും ഒരാള്‍ പോലും ഇവരെ തിരിഞ്ഞു നോക്കുകയോ സഹായിക്കുകയോ ചെയ്തില്ല. വാഹനങ്ങളിലും ആളുകള്‍ കടന്നുപോകുന്നുണ്ടായിരുന്നു. ഏവരും കാഴ്ചക്കാരായതല്ലാതെ യാതൊരു സഹായവും നല്‍കിയില്ല. അതുവഴി വരവെ, പെണ്‍കുട്ടി രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ട ഓംപ്രകാശ് എന്നയാളാണ് സഹായത്തിനെത്തിയത്. ഇയാള്‍ ആശുപത്രിയില്‍ വിവരമറിയിച്ചെങ്കിലും അവര്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിച്ചു. പൊലീസ് എത്തുമ്പോള്‍ പൊക്കിള്‍ക്കൊടി വേര്‍പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ഹെല്‍ത്ത് സെന്ററില്‍ നിന്നും ഡോക്ടറെ വരുത്തിയാണ് പൊക്കിള്‍ക്കൊടി ബന്ധം വേര്‍പെടുത്തിയത്. തുടര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മഹിള സുരക്ഷ ഗൃഹത്തിലേക്ക് മാറ്റി. അമ്മയും കുഞ്ഞും ഇപ്പോള്‍ സുരക്ഷിതരാണ്. അതേസമയം പെണ്‍കുട്ടി ചികിത്സ തേടിയപ്പോള്‍ രണ്ട് നഴ്‌സ്മാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇവര്‍ മറ്റൊരു പ്രസവമെടുക്കുന്ന തിരക്കിലായിരുന്നുവെന്നും അതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നുമാണ് ഹെല്‍ത്ത് സെന്റര്‍ അധികൃതരുടെ വിശദീകരണം.
കാമുകനില്‍ നിന്നു ഗര്‍ഭിണിയായ പെണ്‍കുട്ടി റോഡില്‍ പ്രസവിച്ചു
RELATED ARTICLES