രാത്രിയില്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന തടവുകാരൻ അതിരാവിലെ വനിതാ ജയിലില്‍ ! രാത്രിയില്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്റെ മതില്‍ ചാടിയ യുവാവ് എത്തിയത് അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. അതിരാവിലെ ഇയാളെ ജയില്‍വളപ്പില്‍ കണ്ട് സ്ത്രീ തടവുകാര്‍ ബഹളം വെച്ചതോടെ മതില്‍ചാട്ടക്കാരന്‍ പൊലീസ് പിടിയിലായി.ഷാജി എന്ന യുവാവാണ് പൊലീസ് സ്റ്റേഷന്റെ മതില്‍ ചാടിയത്. ഒരു മതിലിന് അപ്പുറവും ഇപ്പുറവുമാണ് ജയിലും പൊലീസ് സ്റ്റേഷനും. സ്റ്റേഷന്റെ മതില്‍ ചാടിയ ഷാജി ജയില്‍വളപ്പിലാണ് എത്തിയത്. ഇതോടെ പുറത്തുകടക്കാനാകാതെ കുടുങ്ങി. രാത്രിമുഴുവന്‍ ജയില്‍ വളപ്പില്‍ ഒളിച്ചിരുന്നു. തടവുകാര്‍ അലക്കുന്ന സ്ഥലത്താണ് ഇയാള്‍ നിലയുറപ്പിച്ചത്. അതിരാവിലെ പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തെത്തിയ തടവുകാരാണ് ഇയാളെ ആദ്യം കണ്ടത്. വനിതകള്‍ ഇയാളെ കണ്ട് ബഹളം വെച്ചു. തുടര്‍ന്ന് ജയില്‍ അധികൃതരെത്തി ഷാജിയെ പിടിച്ചുവെച്ചു.തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കൊണ്ടുപോവുകയായിരുന്നു. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്നാണ് പൊലീസ് വിശദീകരണം.
രാത്രിയില്‍ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന തടവുകാരൻ അതിരാവിലെ വനിതാ ജയിലില്‍ !
RELATED ARTICLES