Monday, May 6, 2024
HomeInternationalബിബിസി ന്യൂസിന്റെ ലൈവിനിടെയിൽ ചിലന്തിയുടെ 'ആക്രമണം'

ബിബിസി ന്യൂസിന്റെ ലൈവിനിടെയിൽ ചിലന്തിയുടെ ‘ആക്രമണം’

ബിബിസി ന്യൂസിന്റെ ലൈവിനിടെയിൽ അപ്രതീക്ഷിതമായി ചിലന്തിയുടെ ‘ആക്രമണം’. ഗ്ലാസ്‌കോ സിറ്റി കൗണ്‍സിലര്‍ ഗ്രഹാം ക്യാംബെല്ലിന്റെ ലൈവ് അഭിമുഖത്തിനിടെയാണ് ചിലന്തി ക്യാമറയുടെ ലെന്‍സില്‍ കടന്നുകൂടിയത്. അടിമക്കച്ചവടത്തെക്കുറിച്ച് ഗൗരവമേറിയ ചര്‍ച്ച നടക്കുന്നതിനിടെയാണ് സംഭവം അരങ്ങേറിയത്.ക്യാമറയുടെ ലെന്‍സിനുള്ളിലാണ് ചിലന്തി കടന്നു കൂടിയത്. അതുകൊണ്ട് തന്നെ ചിലന്തി അങ്ങോട്ടും ഇങ്ങോട്ടും നീങ്ങുന്നതനുസരിച്ച് പരിപാടിയില്‍ അലോസരവും ഉണ്ടാക്കി. ചിലന്തിയെ മാറ്റാന്‍ നിന്നാല്‍ പരിപാടി തടസപ്പെടുമെന്നതിനാല്‍ അവതാരകന്‍ മനസാന്നിധയം കൂടാതെ അവതരണം തുടരുകയായിരു്‌നു. പരിപാടിക്ക് അവസാനം ചിലന്തി കാരണം പ്രേക്ഷകര്‍ക്കുണ്ടായ അലോസരത്തിന് അവതാരകന്‍ മാപ്പ് പറയുകയും ചെയ്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments