Tuesday, April 30, 2024
HomeKeralaവേലിയേറ്റ സമയമായതിനാല്‍ കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത

വേലിയേറ്റ സമയമായതിനാല്‍ കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യത

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് ഉണ്ടാകുവാൻ സാധ്യതയെന്ന് റിപ്പോർട്ട് . 27,28 തീയതികളില്‍ വേലിയേറ്റ സമയമായതിനാല്‍ ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ തീരപ്രദേശങ്ങളിലാണ് കൂറ്റന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. തീരദേശ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കും മത്സ്യബന്ധന തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. കള്ളക്കടല്‍ പ്രതിഭാസത്തിന്റെയും സ്പ്രിങ് ടൈഡിന്റെയും സംയുക്തഫലമാണ് ശക്തമായ തിരമാലകള്‍ക്ക് കാരണമാകുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments