Monday, May 6, 2024
HomeNationalഡോക്ടര്‍മാര്‍ രോ​ഗിയോട് തലയിലെ ശസ്ത്രക്രിയക്കിടെ സംസാരിച്ചു !!!

ഡോക്ടര്‍മാര്‍ രോ​ഗിയോട് തലയിലെ ശസ്ത്രക്രിയക്കിടെ സംസാരിച്ചു !!!

ഡോക്ടര്‍മാര്‍ രോ​ഗിയോട് തലയിലെ ശസ്ത്രക്രിയക്കിടെ സംസാരിച്ചു. ഇരുപത്തിയൊന്നുകാരനായ യുവാവിന്റെ തലയിൽ നടത്തയ ശസ്ത്രക്രിയക്കിടെയാണ് ആള്‍ സര്‍ജന്മാരുമായി സംസാരിച്ചത്. ബീഹാറിലാണ് സംഭവം. തലയില്‍ കാന്‍സര്‍ ബാധിച്ച യുവാവിന് ലോക്കല്‍ അനസ്‌തേഷ്യ നല്‍കി ശസ്ത്രക്രിയക്ക് വിധേയനാക്കുകയും തുടര്‍ന്ന് രോഗിയുമായി സംസാരിക്കുകയുമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ബീഹാറില്‍ ഇത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയയാണിത്. ഒാപ്പറേഷന്‍ ഏകദേശം നാല് മണിക്കൂറോളം നീണ്ടുനിന്നു. രോഹിത് കുമാര്‍ എന്ന യുവാവിനെയാണ് കാന്‍സര്‍ മുഴ നീക്കുന്ന ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ നടക്കുന്ന സമയത്ത് രോഗിക്ക് ലോക്കല്‍ അനസ്‌തേഷ്യ മാത്രം നല്‍കി . ഈ രീതിയിലുള്ള ശസ്ത്രക്രിയക്ക് വളരെ ഉയര്‍ന്ന തോതിലുള്ള വൈദഗ്ധ്യവും സാങ്കേതിക പരിചയവും ആവശ്യമാണെങ്കിലും രോഗികളെ സംബന്ധിച്ചിടത്തോളം ഇത് വളരെ സുരക്ഷിതമാണെന്ന് ഡോ. സിദ്ദിഖി പറഞ്ഞു. ഇൗ ഒാപ്പറേഷനിടയ്ക്കായി മരവിപ്പുണ്ടോ എന്നും വലതുകാല്‍ അനക്കാനാവുന്നുണ്ടോയെന്നും ചോദിച്ചു മനസ്സിലാക്കി. അതായതു ആ ഭാഗങ്ങളെ ട്യൂമര്‍ ബാധിച്ചോ എന്ന് മനസ്സിലാക്കി ചികില്‍സിക്കാന്‍ കഴിഞ്ഞു എന്നർഥം .

RELATED ARTICLES
- Advertisment -

Most Popular

Recent Comments