സാഹസികമായി സെല്‍ഫിയെടുക്കാൻ ഉയർന്ന പാറയിൽ കയറിയ കമിതാക്കള്‍ ഡാമില്‍ വീണ് മരിച്ചു. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഹൈദരാബാദ് സ്വദേശികളായ ഷെറിന്‍ ബീഗം നസീറുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ഷെറിന് പതിനെട്ടു വയസ്സ് മാത്രമാണ് പ്രായം . ഹൈദരാബാദില്‍ നിന്ന് മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷെറിനും നസീറുദ്ദീനും സിംഗൂരിലേക്ക് തിരിച്ചത്. ഇരു ബൈക്കുകളിലായിട്ടായിരുന്നു യാത്ര. തുടര്‍ന്ന് ഡാമില്‍ വിവിധയിടങ്ങളില്‍ നിന്ന് ഇവര്‍ ഫോട്ടോ പകര്‍ത്തുകയും ചെയ്തു. ഇതിനിടെ ശ്രദ്ധയില്‍പ്പെട്ട ഉയര്‍ന്ന പാറയില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ ഇരുവരും തീരുമാനിച്ചു. തുടര്‍ന്ന് പാറയില്‍ കയറി സെല്‍ഫിയെടുക്കുന്നതിനിടെ കാല്‍ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തെലങ്കാന-മേധക് ജില്ലയിലെ സിംഗൂര്‍ അണക്കെട്ടിലായിരുന്നു അപകടം.
സാഹസികമായി സെല്‍ഫി;കമിതാക്കള്‍ അണക്കെട്ടില്‍ വീണു മരിച്ചു
RELATED ARTICLES