മനുഷ്യനെ ചൂഷണം ചെയ്തും തെറ്റായ രീതിയിൽ ബിസിനസ് ചെയ്തും ജീവിക്കുന്ന വിശ്വാസികളേക്കാള്‍ നല്ലത് അവിശ്വാസികള്‍ ആണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. കാസ സാന്റ മാര്‍ടയില്‍ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
പല ക്രിസ്ത്യാനികളും ഇങ്ങനെയാണ്. അവര്‍ മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറഞ്ഞും ചൂഷണം ചെയ്തും ജീവിക്കുന്നവരാണ്. അവരെ വിശ്വാസികളായി കണക്കാക്കാന്‍ കഴിയില്ല. ധനികനായ ഒരു ക്രിസ്ത്യാനി സ്വര്‍ഗ കവാടത്തില്‍ എത്തി ദൈവത്തോട് പറയുന്നു ‘ദൈവമേ ഞാന്‍ വന്നിരിക്കുന്നു, ഞാന്‍ മുടങ്ങാതെ പള്ളിയില്‍ പോയി. ഞാന്‍ അങ്ങയോട് ഏറ്റവും അടുത്തുനിന്നു. ഞാന്‍ അത് ചെയ്തു, ഇത് ചെയ്തു.’ അപ്പോള്‍ കര്‍ത്താവ് പറയും ‘എല്ലാം ഞാന്‍ ഓര്‍ക്കുന്നുണ്ട്. എല്ലാം മോശമായിരുന്നു. നീ പാവപ്പെട്ടവരുടെ പണം അപഹരിച്ചു. അതുകൊണ്ട് എനിക്ക് നിന്നെ അറിയില്ല’. ഇരട്ട ജീവിതം നയിക്കുന്നവരെ ദൈവം അനുഗ്രഹിക്കില്ലെന്നും മാര്‍പാപ്പ പറഞ്ഞു.