കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിങിന്‍റെ മകള്‍ ഗുര്‍മെഹര്‍ കൗറിന് എബിവിപിയുടെ ഭീഷണി

കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിങിന്‍റെ മകള്‍ ഗുര്‍മെഹര്‍ കൗറിന് എബിവിപിയുടെ ഭീഷണി

എ.ബി വി പി. ക്കെതിരായി ഓണ്‍ലൈന്‍ ക്യാംപയിനിന് തുടക്കം കുറിച്ച കാര്‍ഗില്‍ രക്തസാക്ഷി മന്‍ദീപ് സിങിന്‍റെ മകള്‍ ഗുര്‍മെഹര്‍ കൗറിന് എബിവിപിയുടെ ഭീഷണി. പ്രൊഫൈല്‍ ചിത്രം ഉടന്‍ മാറ്റിയില്ലെങ്കില്‍ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കുമെന്നും കൊല്ലുമെന്നും എബിവിപി പ്രവര്‍ത്തകര്‍ ഭീഷണപ്പെടുത്തിയതായി ഗുര്‍മെഹര്‍ കൗര്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ നിരവധി ഭീഷണികള്‍ തനിക്ക് ലഭിക്കുന്നുണ്ട്. ഭീഷണിപ്പെടുത്തുന്നതിന് പുറമെ തന്നെ ദേശവിരുദ്ധയെന്ന് വിളിക്കുന്നുണ്ടെന്നും ഗുര്‍മെഹര്‍ പറഞ്ഞു.
ഞാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയാണ്. ഞാന്‍ എബിവിപിയെ ഭയക്കുന്നില്ല. ഞാന്‍ തനിച്ചല്ല. ഇന്ത്യയിലെ മുഴുവന്‍ വിദ്യാര്‍ഥികളും എനിക്കൊപ്പമുണ്ട്എന്നെഴുതിയ കടലാസ് പിടിച്ചുനില്‍ക്കുന്ന ചിത്രമാണ് ഗുര്‍മെഹര്‍ ഫെയ്‌സ്ബുക്കിലിട്ടത്.