Sunday, September 15, 2024
HomeInternationalഇ​ഷ്ട മൊ​ബൈ​ല്‍ ന​മ്പ​ര്‍ സ്വ​ന്ത​മാ​ക്കാ​നാ​യി 8 കോ​ടി 10 ​ല​ക്ഷ​ത്തോ​ളം രൂ​പ

ഇ​ഷ്ട മൊ​ബൈ​ല്‍ ന​മ്പ​ര്‍ സ്വ​ന്ത​മാ​ക്കാ​നാ​യി 8 കോ​ടി 10 ​ല​ക്ഷ​ത്തോ​ളം രൂ​പ

റോ​ള്‍സ് റോ​യ്‌​സ് കാ​റി​ന് ഇ​ഷ്ട ന​മ്പ​ര്‍ ല​ഭി​ക്കാ​ന്‍ 60 കോ​ടി രൂ​പ​യോ​ളം ചി​ല​വി​ട്ട ഇ​ന്ത്യ​ന്‍ ബി​സി​ന​സു​കാ​ര​ന്‍ വീ​ണ്ടു ഞെ​ട്ടി​ച്ചു. ഇ​ത്ത​വ​ണ ഇ​ഷ്ട മൊ​ബൈ​ല്‍ ന​മ്പ​ര്‍ സ്വ​ന്ത​മാ​ക്കാ​നാ​യി 8 കോ​ടി 10 ​ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ബ​ല്‍വീ​ന്ദ​ര്‍ സ​ഹ്നി ചെ​ല​വ​ഴി​ച്ചി​രി​ക്കു​ന്ന​ത്. 0588888888 എ​ന്ന ന​മ്പ​റാ​ണ് ഇ​ത്ര​യും തു​ക ന​ല്‍കി സ​ഹ്നി സ്വ​ന്ത​മാ​ക്കി​യ​ത്.
എ​ന്നാ​ല്‍ ത​ന്‍റെ സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ന് ഈ ​ന​മ്പ​ര്‍ ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ന​മ്പ​ര്‍ സ്വ​ന്ത​മാ​ക്കി ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ആ​യി​ര​ത്തി​ല​ധി​കം കോ​ളു​ക​ളാ​ണ് ഇ​തി​ലേ​ക്ക് വ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
സ​ഹ്നി ക​ഴി​ഞ്ഞ വ​ര്‍ഷം സ്വ​ന്ത​മാ​ക്കി​യ ‘ഡി5’ ​ന​മ്പ​ര്‍ പ്ലേ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ​ന്‍ ച​ര്‍ച്ച​യാ​യി​രു​ന്നു. അ​ന​ധി​കൃ​ത പാ​ര്‍ക്കി​ങ്ങ് ന​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് ഇ​യാ​ള്‍ക്കെ​തി​രേ ഫേ​സ്ബു​ക്കി​ലൂ​ടെ വ്യാ​ജ​വാ​ര്‍ത്ത പ്ര​ച​രി​പ്പി​ച്ച​യാ​ളെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ദു​ബാ​യ് പൊ​ലീ​സ് പി​ടി​കൂ​ടു​ക​യും ചെ​യ്തി​രു​ന്നു.
താ​ന്‍ ഇ​ത്ര​യും പ​ണം ചെ​ല​വി​ടു​ന്ന​ത് ദു​ബാ​യ് സ​ര്‍ക്കാ​ര്‍ ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം ചാ​രി​റ്റി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ലാ​ണെ​ന്നാ​ണ് ബ​ല്‍വീ​ന്ദ​ര്‍ സ​ഹ്നി​യു​ടെ വാ​ദം. ഇ​തി​ലൂ​ടെ ത​നി​ക്കും ചാ​രി​റ്റി പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഈ ​ന​മ്പ​ര്‍ വാ​ങ്ങ​ണ​മെ​ന്നാ​ഗ്ര​ഹി​ച്ചാ​ണ് താ​ൻ പോ​യ​ത്. മ​റ്റൊ​രു ന​മ്പ​റും താ​ൻ ആ​ഗ്ര​ഹി​ച്ചി​ട്ടി​ല്ല. ത​ന്‍റെ ആ​ഗ്ര​ഹി​ത്തി​ന് ഒ​രു പ​രി​ധി​യും വെ​ക്കാ​റി​ല്ലെ​ന്നും സ​ഹ്നി പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments