Sunday, September 15, 2024
HomeInternationalഓസ്‌കര്‍ പുരസ്‌കാരം; മൂണ്‍ലൈറ്റ് മികച്ച ചിത്രം

ഓസ്‌കര്‍ പുരസ്‌കാരം; മൂണ്‍ലൈറ്റ് മികച്ച ചിത്രം


എൺപത്തി ഒൻപതാം ഓസ്‌കര്‍ പുരസ്‌കാര വേദിയില്‍ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ മൂണ്‍ലൈറ്റ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അവസാന നിമിഷം വരെ ലാലാ ലാന്‍ഡ് പുരസ്‌കാരം നേടുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയ്യറ്ററിലാണ് പുരസ്‌കാരദാനച്ചടങ്ങ് ക്രമീകരിച്ചിരുന്നത്. കാത്തിരിപ്പിനൊടുവില്‍ ലാലാ ലാന്‍ഡ് മികച്ച ചിത്രമായി പ്രഖ്യാപിച്ച് നാടകീയ രംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. പിന്നീട് ലാലാ ലാന്‍ഡ് അല്ല, പുരസ്‌കാരത്തിന് അര്‍ഹമായത് മൂണ്‍ലൈറ്റ് ആണെന്ന പ്രഖ്യാപനമുണ്ടായി. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മെഹര്‍ഷാ അലിയെ മികച്ച സഹനടനായി തിരഞ്ഞെടുത്തു.ഓസ്‌കാര്‍ അവാര്‍ഡ് നേടുന്ന ആദ്യ മുസ്‌ലിം നടാണ് മെഹര്‍ഷാ അലി. 24വിഭാഗങ്ങളിലായാണ് ഓസ്‌കാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്.

മികച്ച സഹനടി വയോള ഡേവിസ്(ഫെന്‍സസ്), മികച്ച വിദേശ ചിത്രം സെയില്‍സ്മാന്‍, ജി ജംഗിള്‍ ബുക്കിന് വിഷ്വല്‍ ഇഫക്റ്റിസിനുള്ള പുരസ്‌കാരവും നേടി.മികച്ച ആനിമേഷന്‍ ചിത്രം(സുട്ടോപ്പിയ), ആനിമേറ്റഡ് ഷോര്‍ട്ട് ഫിലിം : പൈപ്പര്‍ (സംവിധാനം: ആലന്‍ ബാരില്ലാരോ, മാര്‍ക്ക് സാന്ധെയ്മര്‍), ചമയം: അലെസാന്ദ്രൊ ബെര്‍റ്റലാസി, ജോര്‍ജിയോ ഗ്രിഗോറിണി, ക്രിസ്റ്റഫര്‍ നെല്‍സണ്‍ (സൂയിസൈഡ് സ്‌ക്വാഡ്)വസ്ത്രാലങ്കാരം: കോളീന്‍ അറ്റ്വുഡ് (ഫന്റാസ്റ്റിക് ബീസ്റ്റ്‌സ് ആന്‍ഡ് വേര്‍ ടു ഫൈന്‍ഡ് ദെം),ഡോക്യുമെന്ററി ഫീച്ചര്‍ : ഒ ജെ: മെയ്ഡ് ഇന്‍ അമേരിക്ക (സംവിധാനം: എസ്ര എഡെല്‍മാന്‍, കാരലിന്‍ വാട്ടര്‍ലോ), സൗണ്ട് എഡിറ്റിംഗ് : സിവിയന്‍ ബെല്ലെമേര്‍ (ചിത്രം: അറൈവല്‍),സൗണ്ട് മിക്‌സിംഗ് : കെവിന്‍ ഒ കോണല്‍, ആന്‍ഡി റൈറ്റ്, റോബര്‍ട്ട് മെക്കന്‍സി, പീറ്റര്‍ ഗ്രേസ് (ചിത്രം: ഹാക്‌സോ റിഡ്ജ്), പ്രൊഡക്ഷന്‍ ഡിസൈന്‍ : ഡേവിഡ് വാസ്‌ക്കോ, സാന്‍ഡി റെയ്‌നോള്‍ഡ്‌സ് (ലാ ലാ ലാന്‍ഡ്).

പതിവു തെറ്റിച്ച് കറുത്ത വര്‍ഗക്കാര്‍ക്കു പ്രധാന്യം നല്കുന്നതായിരുന്നു ഇത്തവണത്തെ ഓസ്‌കര്‍ എന്നും വിശേഷിപ്പിക്കാം. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തില്‍ മൂണ്‍ ലൈറ്റിനു പിന്നിലായെങ്കിലും ആറ് ഓസ്‌കറുകള്‍ ലാ ലാ ലാന്‍ഡ് സ്വന്തമാക്കി. മികച്ച സംവിധായകന്‍, നടി, ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍, ബെസ്റ്റ് ഒറിജിനല്‍ സോംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍, ഛായാഗ്രഹണം എന്നീ ഓസ്‌കറുകളാണ് ലാ ലാ ലാന്‍ഡ് കരസ്ഥമാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments