പാര്‍ട്ടിയുടെ പ്രോഗ്രാമിനു എത്തിയ പെണ്‍കുട്ടിയെ തക്കാളി സൂപ്പില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ബലാത്സംഗം ചെയ്ത മുന്‍ എംഎല്‍എയും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ നേതാവ് അറസ്റ്റില്‍. ഡല്‍ഹിയിലെ ബിജെപി നേതാവായ വിജയ് ജോളിയാണ് അറസ്റ്റിലായത്. തന്നെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഡല്‍ഹി സാകേത് മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ വിജയ് നിലവില്‍ ബിജെപി ദേശീയ എക്സിക്യുട്ടീവ് അംഗമാണ്.
ബലാത്സംഗത്തിനുള്ള ഐപിസി 376, വിഷം നല്‍കി അപകടപ്പെടുത്തിയതിനുള്ള ഐപിസി 328, ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള 506 , 120ബി ഉള്‍പ്പെടെയുള്ള വകുപ്പുളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ പെണ്‍കുട്ടി ഫെബ്രുവരി 21നാണ് പരാതി നല്‍കിയത്.
ദേശീയപാതയിലുള്ള റിസോര്‍ട്ടില്‍ ബിജെപി പരിപാടിക്ക് പോയ തന്നെ റിസോര്‍ട്ടില്‍വെച്ച് തക്കാളി സൂപ്പില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. ബിജെപിയില്‍ അംഗമായ തനിക്ക് മൂന്ന് വര്‍ഷമായി ജോളിയെ അറിയാമായിരുന്നു, പാര്‍ടി പരിപാടിക്ക് ഗുര്‍ഗാവോണിലെ ആപ്പ്കോ ഘര്‍ റിസോര്‍ട്ടിലേക്ക് പോവുകയായിരുന്ന തന്നെ, ലിഫ്റ്റ് തരാമെന്ന് പറഞ്ഞാണ് ജോളി വാഹനത്തില്‍ കയറ്റിയത്. മുതിര്‍ന്ന നേതാവായതിനാല്‍ സംശയമൊന്നും തോന്നാതെ താന്‍ വാഹനത്തില്‍ കയറിയെന്നും, ഉച്ചയ്ക്ക് ഒന്നരയോടെ റിസോര്‍ട്ടിലെത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ലോബിയില്‍ ഇരിക്കുകയായിരുന്ന തന്നെ ജോളി മുറിയിലേക്ക് വിളിപ്പിച്ചു. കുടിക്കാന്‍ സൂപ്പ് വരുത്തിത്തന്നു.
സൂപ്പ് കുടിച്ച ശേഷം താന്‍ കുഴഞ്ഞുവീണതായും യുവതി പറയുന്നു. രണ്ട് മണിക്കൂറിന് ശേഷം ബോധം തിരികെയെത്തുമ്പോള്‍, താന്‍ നഗ്നയായി റൂമിലെ കട്ടിലില്‍ കിടക്കുകയായിരുന്നു. അവിടെ നിന്ന് വീട്ടിലെത്തിയ തന്നെ ജോളി ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും യുവതി പറയുന്നു