Friday, October 4, 2024
HomeKeralaഇന്നച്ചന് കണ്ണീരോടെ വിട; ആദരാഞ്ജലി അര്‍പ്പിച്ച് കൊച്ചിയിലെ സിനിമാ ലോകം

ഇന്നച്ചന് കണ്ണീരോടെ വിട; ആദരാഞ്ജലി അര്‍പ്പിച്ച് കൊച്ചിയിലെ സിനിമാ ലോകം

തങ്ങളുടെ സ്വന്തം ഇന്നച്ചന് കണ്ണീരോടെയാണ് കൊച്ചിയിലെ സിനിമലോകം വിട നൽകിയത്. സംവിധായകൻ ജോഷി, നടൻ മമ്മൂട്ടി എന്നിവരടക്കമുള്ള സിനിമ ലോകത്തെ പ്രമുഖർ കൊച്ചിയിൽ ഇന്നസന്റിന് അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
രാവിലെ എട്ടുമണിയോടെ ഇന്നസെന്റിന്റെ ഭൗതികശരീരം കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മലയാള സിനിമ രംഗത്തെ പ്രമുഖർ അന്തിമോപചാരമർപ്പിക്കാനെത്തിയിരുന്നു. ജേഷ്ഠ സഹോദരനെ നഷ്ടപ്പെട്ടു എന്നായിരുന്നു മിക്കവരുടെയും പ്രതികരണം. ഏറെനാൾ മാർഗദർശിയായിരുന്നയാളുടെ വിയോഗം മാറാത്ത വിടവായി അവശേഷിക്കുമെന്ന സങ്കടത്തോടെയാണ് സിനിമാ ലോകം അവസാനമായി തങ്ങളുടെ ഇന്നച്ചനെ കൊച്ചിയിൽ നിന്നും യാത്രയാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments