Sunday, April 28, 2024
HomeKeralaഅണ്ടര്‍ 17 ലോകകപ്പ്; പ്രചാരണ പരിപാടികൾ കേരളത്തില്‍ തുടങ്ങി

അണ്ടര്‍ 17 ലോകകപ്പ്; പ്രചാരണ പരിപാടികൾ കേരളത്തില്‍ തുടങ്ങി

അണ്ടര്‍ 17 ലോകകപ്പിന്റെ പ്രചാരണ പരിപാടികള്‍ക്ക് കേരളത്തില്‍ തുടക്കമായി. ലോകകപ്പിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വണ്‍ മില്യണ്‍ ഗോള്‍സ് ക്യാംമ്പയിന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടി ഗോള്‍ അടിച്ചാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ വണ്‍ മില്യണ്‍ ഗോള്‍സ് ക്യാംമ്പയിന്‍ നടക്കുന്നുണ്ട്. തിരുവനന്തപുരത്ത് നടന്ന ഉദ്ഘാടന പരിപാടിയില്‍ മുഖ്യമന്ത്രിയേക്കൂടാതെ സ്പീക്കര്‍ പി.രാമകൃഷ്ണന്‍, കായിക മന്ത്രി എ.സി മൊയ്ദ്ദീന്‍, വൈദ്യുതി മന്ത്രി എം.എം മണി, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുത്തു. 10 ലക്ഷം ഗോളുകള്‍ അടിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കാനാണ് കേരളത്തിന്റെ ലക്ഷ്യം. കൊച്ചിയില്‍ ഒളിമ്പ്യന്‍ മേഴ്‌സിക്കുട്ടിയമ്മയാണ് വണ്‍ മില്യണ്‍ ഗോള്‍സ് ക്യാംമ്പയിന്‍ പരിപാടി ഉദ്ഘാടനം ചെയ്തത്. രാഷ്ട്രീയകലാസാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. തൃശ്ശൂരില്‍ ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ഐഎം വിജയനും, ജേപോള്‍ അഞ്ചേരിയുമാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments