ഓര്‍ത്തോഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നില്‍ക്കുന്ന പിറവം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. പള്ളിയുടെ താക്കോലും കലക്ടര്‍ ഇന്ന് ഹൈക്കോടതിക്കു കൈമാറും.ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചായിരിക്കും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രവേശനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുക.കോടതി ഉത്തരവുമായെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാതെ യാക്കോബായ വൈദികരും വിശ്വാസികളും ഗേറ്റ് പൂട്ടി ഉള്ളില്‍ നിലയുറപ്പിക്കുകയും പള്ളയില്‍ പ്രവേശിക്കാതെ തങ്ങള്‍ മടങ്ങില്ലെന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും നിലയുറപ്പിച്ചതോടെയാണ് ഇന്നലെ ഹൈക്കോടതി കര്‍ശന നിലപാടെടുത്തത്. യാക്കോബായ വിശ്വാസികളെ പള്ളിയില്‍ നിന്നും ഉടന്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ജില്ലാ കലക്ടറുടെയും പോലിസിന്റെയും നേതൃത്വത്തില്‍ പള്ളിയില്‍ നിന്നും സത്രീകളടക്കമുള്ള യാക്കോബായ വിശ്വാസികളെയും വൈദികരെയും അറസ്റ്റു ചെയ്ത് നീക്കി പള്ളിയുടെ നിയന്ത്രണം കലക്ടര്‍ ഏറ്റെടുത്തത്. ഇതിനെതിരെ യാക്കോബായ സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നുവരികയാണ്.പോലിസ് അറസ്റ്റു ചെയ്ത യാക്കോബായ വൈദികരെയും വിശ്വാസികളെയും പിന്നീട് പോലിസ് വിട്ടയച്ചു.സുപ്രീംകോടതി ഉത്തരവ് പ്രകാരം പള്ളിയുടെ ഭരണം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത്. തുടര്‍നടപടികള്‍ ആലോചിക്കാന്‍ യാക്കോബായ സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഇന്ന് ഉച്ചക്ക് കോതമംഗലത്ത് ചേരുന്നുണ്ട്.
സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
RELATED ARTICLES