Monday, October 14, 2024
HomeInternationalചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു

ഇന്ത്യയുടെ അഭിമാന പദ്ധതിയായിരുന്ന ചാന്ദ്രയാന്‍-2 ചന്ദ്രനില്‍ ഇറങ്ങിയ സ്ഥലത്തിന്‍റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രങ്ങളാണ് പുറത്തുവിട്ടത്.

ചന്ദ്രന്‍റെ ദക്ഷിണഭാഗത്ത് സോഫ്റ്റ് ലാന്‍ഡിംഗ് പ്രതീക്ഷിച്ചാണ് ചാന്ദ്രയാന്‍-2 വിക്ഷേപിച്ചത്. എന്നാല്‍, വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്നതില്‍ പരാജയപ്പെടുകയായിരുന്നു. ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിക്രം ലാന്‍ഡറിന്‍റെ ഐഎസ്ആര്‍ഒയുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെടുകയായിരുന്നു.

വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാനാണ് സാധ്യതയെന്ന് നാസ അറിയിച്ചു. ഒക്ടോബര്‍ 14ന് ലാന്‍ഡ് ചെയ്ത പ്രദേശത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ എടുക്കാനാകുമെന്നും അപ്പോള്‍ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നും നാസയുടെ ലൂണാര്‍ റെക്കനൈസന്‍സ് ഓര്‍ബിറ്റര്‍ മിഷന്‍ ഡെപ്യൂട്ടി പ്രൊജക്ട് ശാസ്ത്രജ്ഞന്‍ ജോണ്‍ കെല്ലര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments