കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകിട്ടോടെയാണ് സോണിയയ്ക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഷിംലയില്‍ വിശ്രമത്തിലായിരുന്ന സോണിയ പെട്ടെന്നു ഡല്‍ഹിയിലേക്കു മടങ്ങുകയായിരുന്നു. എന്നാല്‍ സോണിയ ഗാന്ധി ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
നവംബറില്‍ നടക്കുന്ന ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ പ്രചാരണത്തിനായി തയ്യാറെടുത്ത് വരികയായിരുന്നു സോണിയ. അതിനിടയിലാണ് ആരോഗ്യസ്ഥിതി മോശമായത്. കഴിഞ്ഞവര്‍ഷം വാരാണസിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സോണിയ ഗാന്ധി പ്രചാരണം പാതി വഴിയില്‍ അവസാനിപ്പിച്ച് ഡല്‍ഹിയിലേക്ക് മടങ്ങിയിരുന്നു. വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മോശമാകുന്നതില്‍ ആശങ്കയിലാണ് കോണ്‍ഗ്രസ് പാളയം.