Tuesday, November 12, 2024
HomeNationalഹണിപ്രീതിന് ജയിലിനുള്ളില്‍ അടിപൊളി ജീവിതം; ദൃശ്യങ്ങള്‍ ലഭ്യമായി

ഹണിപ്രീതിന് ജയിലിനുള്ളില്‍ അടിപൊളി ജീവിതം; ദൃശ്യങ്ങള്‍ ലഭ്യമായി

പീഡനകുറ്റത്തിന് തടവില്‍ കഴിയുന്ന ദേരാ സഛാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിനും വളര്‍ത്തുമകള്‍ ഹണിപ്രീതിനും ജയിലിനുള്ളില്‍ വിഐപി പരിചരണം ലഭിക്കുന്നതായി ആരോപണം. നേരത്തെ തന്നെ ഇത്തരത്തിലുള്ള ചില വാര്‍ത്തകള്‍ പരക്കുന്നുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിക്കാന്‍ തക്ക തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ വ്യാഴാഴ്ച അംബാല ജയിലില്‍ ഹണിപ്രീതിനെ ചെന്നു കണ്ട ബന്ധുക്കളുടെ സന്ദര്‍ശനമാണ് ഒടുവില്‍ വിവാദത്തിന് തിരി കൊളുത്തുന്നത്. ഗംഭീര സ്വീകരണമാണ് പൊലീസുകാര്‍ ഇവര്‍ക്കായി ഒരുക്കി വെച്ചിരുന്നത്. ഹണിപ്രീതിന്റെ സഹോദരനും സഹോദരിയും അടക്കമുള്ള ബന്ധുക്കളാണ് വ്യാഴാഴ്ച യുവതിയെ സന്ദര്‍ശിക്കാന്‍ അംബാല ജയിലിലേക്ക് വന്നത്.

ഇവര്‍ വന്ന വാഹനത്തിന് ജയിലിനുള്ളില്‍ കടക്കാനുള്ള അനുവാദം കൊടുത്തുവെന്നതാണ് പുതിയ വിവാദം. വീട്ടില്‍ നിന്നു കൊണ്ടു വന്ന പല വിധ സാധനങ്ങളും ജയിലിലേക്ക് കടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. പൊലീസുകാരുടെ അനുവാദത്തോടെയാണ് ബന്ധുക്കളുടെ ഈ പ്രവൃത്തികള്‍. സാധാരണയായി പൊലീസ് വാഹനങ്ങള്‍ മാത്രമെ ജയിലിനുള്ളില്‍ കടത്തി വിടാറുള്ളു. എന്നാല്‍ പതിവിലും വിപരീതമായാണ് ഒരു സ്വകാര്യ വാഹനം ജയിലിനുള്ളിലേക്ക് കടക്കുന്നത്. മറ്റു തടവുകാരുടെ ബന്ധുക്കള്‍ പുറത്ത് മണിക്കൂറുകളോളം കാത്ത് നില്‍ക്കോമ്പോഴാണ് ഇവര്‍ ജയിലിനുളളിലേക്ക് വാഹനവുമായി കടക്കുന്നത്. വൈകുന്നേരം 4 മണി തൊട്ട് 6 മണി വരെയായിരുന്നു ഇവര്‍ വാഹനവുമായി ജയിലിനകത്ത് ഉണ്ടായിരുന്നത്. മാത്രമല്ല ഈ സമയം മറ്റു തടവുകാര്‍ക്ക് ബന്ധുക്കളെ കാണുവാനുള്ള അവസരവും നിഷേധിക്കപ്പെട്ടു.എന്നാല്‍ ഇതേ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പൊലീസ് അധികാരികള്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments