അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകളായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരു സ്വദേശിയായ സ്ത്രീ നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. താന്‍ ജയലളിതയുടെ മകളാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ അനുമതി തേടിയാണ് ബെംഗളൂരു സ്വദേശിയായ അമൃത എന്ന മഞ്ജുള സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ഭരണഘടന 32 വകുപ്പ് പ്രകാരം ഡിഎന്‍എ പരിശോധന അനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി കേസ് തള്ളിയത്.
ഈ അവസരത്തില്‍ കേസില്‍ ഇടപെടാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കാനും അമൃതയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ജയലളിതയുടെ അകന്ന ബന്ധത്തിലുള്ള സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം ബെംഗളൂരുവിലാണ് താന്‍ വളര്‍ന്നത്. 1980 ഓഗസ്റ്റ് 14നാണ് താന്‍ ജനിച്ചത്. എന്നാല്‍, കുടുംബത്തിന്റെ അഭിമാനം സംരക്ഷിക്കുന്നതിനായി അമ്മയുടെ വിവരങ്ങള്‍ മറച്ചു വയ്ക്കുകയായിരുന്നുവെന്നും അമൃത കോടതിയെ അറിയിച്ചു.