Thursday, May 2, 2024
HomeKeralaശബരിമല കാണിക്കവഞ്ചിയില്‍ നിറയെ നീലനിറത്തിലുള്ള 50 രൂപയുടെ രൂപത്തില്‍ പ്ലാസ്റ്റിക് നോട്ടുകൾ

ശബരിമല കാണിക്കവഞ്ചിയില്‍ നിറയെ നീലനിറത്തിലുള്ള 50 രൂപയുടെ രൂപത്തില്‍ പ്ലാസ്റ്റിക് നോട്ടുകൾ

ശബരിമല യുവതീ പ്രവേശന വിഷയത്തിലെ എതിര്‍പ്പിന്റെ ഭാഗമായി കാണിക്കവഞ്ചിയില്‍ നിറയെ പ്രതിഷേധ നോട്ടുകള്‍. നീലനിറത്തിലുള്ള 50 രൂപയുടെ പ്ലാസ്റ്റിക് രൂപത്തില്‍ അയ്യപ്പന്റെ ചിത്രം ചേര്‍ത്തു സ്വാമിയേ ശരണം അയ്യപ്പ എന്നെഴുതിയ നോട്ടുകളാണു കാണിക്കവഞ്ചിയില്‍ ഇടുന്നത്. ശബരിമലയിലെ യുവതീപ്രവേശത്തില്‍ എതിര്‍പ്പുള്ള സംഘമാണ് ഇത്തരം നോട്ടുകള്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കു വിതരണം ചെയ്യുന്നതെന്നാണു പൊലീസിനു ലഭിക്കുന്ന വിവരം. യുവതീ പ്രവേശന വിഷയങ്ങള്‍ ശബരിമലയിലെ നടവരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തു വരുമ്ബോള്‍ ഇത്തരം പ്രതിഷേധ നോട്ടുകളും ദേവസ്വം ബോര്‍ഡിന്റെ ഉറക്കം കെടുത്തുന്നതാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments