കശ്മീരില്‍ സുരക്ഷാ സേന നിറയൊഴിച്ച് കൊലപ്പെടുത്തിയ മരണത്തിന്റെ വ്യാപാരിയെന്ന് വിളിക്കുന്ന ജെയ്‌ഷെ ഭീകരന്‍ നൂര്‍ മുഹമ്മദ് താന്ത്രെ ബിജെപിയില്‍ ചേരാന്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ട്. 2003 ലാണ് ഇയാള്‍ ബിജെപിയില്‍ ചേരാന്‍ പദ്ധതിയിട്ടിരുന്നത്. പാര്‍ട്ടിയില്‍ പ്രവേശിച്ച ശേഷം തന്ത്രപരമായി നേതാക്കള്‍ക്കെതിരെ അപ്രതീക്ഷിത ആക്രമണങ്ങള്‍ സംഘടിപ്പിക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ആയുധ ശേഖരവുമായി ഡല്‍ഹി പൊലീസിന്റെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ പിടിയിലായതോടെയാണ് പദ്ധതി പൊളിഞ്ഞത്. പീര്‍ ബാബ, ഗൂല്‍സാര്‍ അഹമ്മദ് ഭട്ട്, ഉവൈസ് എന്നീ പേരുകളിലാണ് ഇയാള്‍ പലയിടങ്ങളിലായി മാറിത്താമസിച്ച് വന്നിരുന്നത്. ഒടുവില്‍ പുല്‍വാമയില്‍ വെച്ചാണ് ഇയാള്‍ സുരക്ഷാ സൈന്യത്തിന്റെ നിറയേറ്റ് കൊല്ലപ്പെടുന്നത്.