Monday, November 11, 2024
HomeKeralaപി സി ജോര്‍ജിനു നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പി സി ജോര്‍ജിനു നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

പി സി ജോര്‍ജിനു നേരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ആരെക്കുറിച്ചും എന്തും പറയാമെന്നാണോ എന്ന് ഹൈക്കോടതി ജോർജിനോട് ചോദിച്ചു. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയ വിഷയത്തിലാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വന്തം കുടുംബത്തിലുളളവരെ കുറിച്ച്‌ ഈ പരാമര്‍ശം നടത്തുമോയെന്നും കോടതി ചോദിച്ചു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് തനിയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ചാണ് പി സി ജോര്‍ജ്ജ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. ആരെക്കുറിച്ചും എന്തും പറയാമെന്നാണോ എന്ന് ചോദിച്ച കോടതി സ്വന്തം കുടുംബത്തിലുളളവരെ കുറിച്ച്‌ ഈ പരാമര്‍ശം നടത്തുമോയെന്നും ഓര്‍മ്മിപ്പിച്ചു. കേസ് റദ്ദക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്ന് ജോര്‍ജ് ഹര്‍ജി പിന്‍വലിച്ചു.
ഹര്‍ജിയിലും നടിയുടെ പേരു പരാമര്‍ശിച്ചതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. പി സി ജോര്ജിന്റെ ഹര്‍ജി സിംഗിള്‍ ബെഞ്ചാണ് പരിഗണിച്ചത്. നടിയുടെ പേര് വെളിപ്പെടുത്തിയതിനും നടിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും നെടുമ്ബാശ്ശേരി പൊലീസാണ് പി സി ജോര്‍ജിനെതിരെ കേസെടുത്തത്.ആക്രമണത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments