Sunday, May 19, 2024
HomeKeralaമയക്കുമരുന്നുപയോഗിച്ചവരെ പിടിക്കാൻ കേരള പൊലീസിന് ഇനി മള്‍ട്ടി ഡ്രഗ്ഗ് കിറ്റ്

മയക്കുമരുന്നുപയോഗിച്ചവരെ പിടിക്കാൻ കേരള പൊലീസിന് ഇനി മള്‍ട്ടി ഡ്രഗ്ഗ് കിറ്റ്

പലപ്പോഴും മദ്യപിച്ചു ലക്കുകെട്ട് നില്‍ക്കുകയാണെന്ന് തോന്നുന്ന പലരും പോലീസ് വന്ന് ബ്രെത്ത് അനലൈസര്‍ വെച്ച്‌ ഊതി നോക്കിയാല്‍ മദ്യപിച്ചിട്ടുണ്ടാവില്ല. അവര്‍ മദ്യപിച്ചിട്ടാവില്ല അങ്ങനെ പെരുമാറുന്നത്. മയക്കുമരുന്നുകളില്‍ ഏതെങ്കിലും ഉപയോഗിച്ചതിന്റെ ഫലമാവും അവരുടെ പെരുമാറ്റത്തിലെ ആ അസാധാരണത്വം. ഇവരെ സ്പോട്ടില്‍ വെച്ചു തന്നെ കണ്ടെത്താന്‍ ടെസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു മള്‍ട്ടി ഡ്രഗ്ഗ് കിറ്റും ഇന്നോളം കേരളാ പോലീസിന്റെ കയ്യില്‍ ഇല്ലായിരുന്നു. എന്നാല്‍ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാന്‍ പോവുകയാണ്.

വഡോദരാ പോലീസിന്റെ വിജയ മാതൃകയെ അനുകരിച്ചുകൊണ്ട് കേരളത്തിലും . ഏതൊരാളിന്റെയും ഉമിനീരിന്റെയോ മൂത്രത്തിന്റെയോ ഒരു സാമ്ബിള്‍ ഈ ടെസ്റ്റിംഗ് കിറ്റില്‍ എടുത്താല്‍ നിമിഷ നേരം കൊണ്ടുതന്നെ പ്രസ്തുത വ്യക്തി ഏത് മയക്കുമരുന്നിന്റെ സ്വാധീനത്തിലാണുള്ളത് എന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിയുന്ന ABON കമ്ബനിയുടെ മള്‍ട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകളാണ് കേരളാപോലീസ് വാങ്ങാന്‍ പോവുന്നത്.അബോണിന്റെ ഒരു തവണമാത്രം ഉപയോഗിക്കാവുന്ന ഒരു കിറ്റിന് ഏകദേശം 500 രൂപയാണ് വില. ആരംഭത്തില്‍ 50 കിറ്റുകളാണ് പോലീസ് വാങ്ങുക. പത്തു കിറ്റുകള്‍ വീതം അഞ്ചു സ്‌റ്റേഷനുകള്‍ക്കായി അവ വീതിച്ചു നല്‍കി, പരീക്ഷാടിസ്ഥാനത്തില്‍ ആദ്യം ഉപയോഗിച്ച്‌, ഫലപ്രദമെന്ന് ഉറപ്പിച്ചശേഷം സംസ്ഥാനത്തെ സേനയ്ക്ക് മുഴുവന്‍ തികയുന്നത്ര കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്യാനാണ് തീരുമാനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments