ഡിജിപി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടി പി സെൻകുമാർ മറ്റന്നാൾ വിരമിക്കുന്ന ഒഴിവിലാണ് ബെഹ്റയുടെ നിയമനം. ചീഫ് സെക്രട്ടറി അധ്യക്ഷയായ സമിതിയുടെ നിർദ്ദേശപ്രകാരമാണ് തീരുമാനം.
സെൻകുമാറിന്റെ കാലാവധി ഈ മാസം 30ന് അവസാനിക്കും. ഈ ഒഴിവിലേക്കാണ് ബെഹ്റയെ പരിഗണിക്കുന്നത്. പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം സെൻകുമാറിനെ മാറ്റി പൊലീസ് മേധാവിയായി ബെഹ്റയെ നിയമിച്ചു.11മാസത്തിന് ശേഷം സുപ്രീംകോടി വിധിയോടെ ബെഹ്റ, അധികാരം കൈമാറി വിജിലന്‍സ് മേധാവിയായി. സീനിയോറിറ്റി പ്രകാരം സെൻകുമാറിന് ശേഷം മുതിർന്നയാൾ ഇപ്പോൾ ഐഎംജി ഡയറ്കടറായ ജേക്കബ് തോമസാണ്. ജേക്കബ് തോമസിനെ പരിഗണിക്കാതെയാണ് ബഹ്റയെ തലപ്പത്ത് കൊണ്ടുവരുന്നതെന്നും ശ്രദ്ധേയം.
ബഹ്റ പൊലീസ് തലപ്പെത്ത് എത്തുന്നതോടെ ആഭ്യന്തര വകുപ്പിലും, വിജിലൻസിലും ഫയർഫോഴ്സിലും വൻ അഴിച്ചുപണിയുണ്ടാകും.
ഡിജിപി ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയായി
RELATED ARTICLES