‘786’ എന്ന് ആലേഖനം ചെയ്ത നീല നിറത്തിലുള്ള പതാകകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രത്തിൽ കണ്ടെത്തി. ഹരിയാനയിലെ ഗ്രാമത്തിലാണ് സംഭവം. തുടർന്ന് ഗ്രാമത്തിലെ സ്ഥിതി സംഘർഷഭരിതമായി . ഇസ്‌ലാമിൽ 786 എന്ന നമ്പറിന് മതപരമായ പ്രാധാന്യമുണ്ട്. ഇതിനാൽത്തന്നെ ഗ്രാമത്തിലെ സ്ഥിതിഗതികൾ കൈവിട്ടുപോകാതിരിക്കാൻ വൻപൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
ജിന്ധ് ജില്ലയിലെ അഞ്ച്ര ഖുർദ് ഗ്രാമത്തിലെ മുസ്‌ലിം പള്ളിയിൽ അതിക്രമിച്ചുകയറിയ ഒരു സംഘമാളുകൾ ഇമാം ഉൾപ്പെടെ മൂന്നുപേരെ ആക്രമിച്ചു പരുക്കേൽപ്പിച്ചിരുന്നു. ഞായർ രാത്രിയായിരുന്നു ഇത്. ഇതേത്തുടർന്ന് ക്രമസമാധാന പരിപാലനത്തിനായി ഗ്രാമത്തിൽ പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നു. തിങ്കളാഴ്ച ഈദ് ദിനത്തിൽ മേഖലയിൽ സംഘർഷസാധ്യത ഉണ്ടായിരുന്നെങ്കിലും പൊലീസിന്റെ സാന്നിധ്യമുള്ളതിനാൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല.