മക്കയ്ക്കു നേരെ വീണ്ടും യമനില്‍ നിന്ന് മിസൈല്‍ ആക്രമണം. എന്നാല്‍ മക്കയ്ക്ക് 69 കിലോമീറ്റര്‍ അകലെയാണ് മിസൈല്‍ തകര്‍ന്നു വീണു. ഹൂതി വിമതര്‍ പ്രയോഗിച്ച ബാലസ്റ്റിക് മിസൈലിനെ ത്വാഇഫിന് സമീപത്ത് വച്ച് വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കുകയായിരുന്നു. വ്യാഴാഴ്ച്ച രാത്രിയോടെ ഉണ്ടായ സംഭവത്തെക്കുറിച്ച് വെള്ളിയാഴ്ച്ച രാവിലെയാണ് അറബ് സഖ്യസേനയുടെ സെന്‍ട്രല്‍ കമാന്‍ഡ് ഒദ്യോഗികമായി വിശദീകരണം നല്‍കിയത്. അതേസമയം ഹജ്ജ് സീസണില്‍ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മക്കയ്ക്കു നേരെ വീണ്ടും യമനില്‍ നിന്ന് മിസൈല്‍ ആക്രമണം
RELATED ARTICLES