തിരുവസ്ത്രവും ഇട്ടുകൊണ്ട് റിയാലിറ്റി ഷോ സ്‌റ്റേജില്‍ ഡാന്‍സ് ചെയ്ത അച്ചൻ സോഷ്യല്‍ മീഡിയയിൽ താരമായി. ഫാ ക്രിസ്റ്റി ഡേവിഡ് ഫ്‌ളവേഴ്‌സിലെ കോമഡി ഉത്സവം വേദിയിലെത്തിയത് കിടിലന്‍ ഡാന്‍സുമായിട്ടാണ് . ബാഹുബലി സിനിമയിലെ ബാഹാകിലിക്ക് രാഹാക്കിലിക്ക് എന്നു തുടങ്ങുന്ന പാട്ടിന് തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന അച്ചന്റെ വീഡിയോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ തരംഗമായിരുന്നു. എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ കോളേജില്‍ നടന്ന വെല്‍ഫെയര്‍ പാര്‍ട്ടിയിലായിരുന്നു അച്ചന്റെ ഈ പ്രകടനം. ഇതിന്റെ വീഡിയോ കാണികളിലൊരാള്‍ ഷൂട്ട് ചെയ്ത് വെറൈറ്റി മീഡിയയില്‍ ഇട്ടതിന് പിന്നാലെയാണ് അച്ചന്‍ സ്റ്റാറായത്. ഇതിന് പിന്നാലെയായിരുന്നു ചാനലിലേക്ക് അച്ചനെ ക്ഷണിച്ചത്. അതേ നൃത്തം അതേ വിദ്യാര്‍ത്ഥിയ്‌ക്കൊപ്പം പുനരാവിഷ്‌കരിക്കുകയായിരുന്നു കോമഡി ഉത്സവത്തിന്റെ വേദിയില്‍. യാതൊരുവിധ മടിയും കൂടാതെ മതിമറന്ന് അച്ചന്‍ നൃത്തം ചെയ്ത് കഴിഞ്ഞതോടെ ആസിഫ് അലിയും രമേഷ് പിഷാരടിയും സുധീഷും അപര്‍ണ ബാലമുരളിയുമടക്കം എല്ലാവരും എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. അതേസമയം അച്ചനെ വിമര്‍ശിച്ച് കൊണ്ട് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു വൈദികന്‍ അയാളുടെ തിരുവസ്ത്രവും ഇട്ടുകൊണ്ട് റിയാലിറ്റി ഷോ സ്‌റ്റേജില്‍ ഡാന്‍സ് ചെയ്തത് ശരിയായില്ലെന്നും ആ മതത്തേയും മതചിഹ്നങ്ങളേയും പരിഹസിക്കുകയായിരുന്നു അച്ചനെന്നുമാണ് മതമൗലികവാദികളുടെ വാദം.