രണ്ട് വയസുകാരിയുടെ ജീവിതം ഭരമേറിയത്. ശരീരത്തേക്കാള്‍ ഭാരമുള്ള മുഴയുമായാണ് ജീവിതം. നില്‍ക്കാനും ഇരിക്കാനും കഴിയാതെ വേദന തിന്നുകയാണ് ബംഗ്ലാദേശുകാരിയായ ഷാക്കിബ. കയ്യില്‍ ചെറിയൊരു മുഴയുമായാണ് ഷാക്കിബയുടെ ജനനം. എന്നാല്‍ കൃത്യസമയത്ത് മുഴ ചികിത്സിക്കാഞ്ഞതിനാല്‍ വലിയ വേദന അനുഭവിച്ച് ജീവിതം തള്ളിനീക്കുകയാണീപ്പോഴീ കുഞ്ഞ്. മുഴയുടെ ഭാരം കാരണം കൂട്ടുകാരോടൊത്ത് കളിക്കാന്‍ പോലും ഷാക്കിബക്കാകുന്നില്ല. ചികിത്സയ്ക്ക് ആവശ്യമായ തുക കണ്ടെത്താന്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കാകുന്നില്ല. ഉടന്‍ ചികിത്സിച്ചു മാറ്റിയില്ലെങ്കില്‍ കുഞ്ഞിന്റെ ജീവനു തന്നെ മുഴ അപകടമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
മുഴയുടെ വലുപ്പം കാരണം എഴുന്നേറ്റ് നില്‍ക്കാന്‍ പോലും ഷാക്കിബിക്ക് കഴിയില്ല. മുഴ പകരുമെന്ന് ഭയന്ന് മറ്റു കുട്ടികള്‍ ഷാക്കിബക്കൊപ്പം കളിക്കുന്നതും ഗ്രാമവാസികള്‍േ വിലക്കുകയാണ്. ഉടന്‍ ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ദാരിദ്രത്തില്‍ കഴിയുന്ന കുടുംബം ഇതിനായി പണം കണ്ടെത്താന്‍ വിഷമിക്കുകയാണ്. കൈകളില്‍ നിന്ന് നെഞ്ചിലേക്ക് മുഴ വളര്‍ന്നത് ഈ രണ്ട് വയസ്സുകാരിയുടെ ജീവന്‍ അപകടത്തിലാക്കിയിരിക്കുകയാണ്. മൂന്ന് കിലോ ഭാരമുള്ള മുഴയാണ് ഷാക്കിബയുടെ ശരീരത്തിലുള്ളത്