പുതുപ്പള്ളി മന്ദിരം കലുങ്കിനു സമീപത്തെ പറമ്പിൽ വെട്ടിനുറുക്കി രണ്ടു ചാക്കിലാക്കി പാടത്തിനരികിലെ കുറ്റിക്കാട്ടിൽ തള്ളിയ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി മലകുന്നം സ്വദേശിയും ആനപ്പാപ്പാനും ചില കേസുകളിൽ പ്രതിയുമായ സന്തോഷ് (40) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തല മക്രോണി പാലത്തിനു സമീപത്തുള്ള തോട്ടിൽനിന്നാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ ഗുണ്ട എ.ആർ.വിനോദ് കുമാർ എന്ന കമ്മൽ വിനോദിനെയും ഭാര്യ കുഞ്ഞുമോളെയും പൊലീസ് അറസ്റ്റു ചെയ്തു.
സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ കേസിൽ വിനോദ് ജയിലിൽ പോയ സമയം സന്തോഷ് വിനോദിന്റെ ഭാര്യയോട് അടുക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ വിരോധമാണ് കൊലക്ക് കാരണമായത്. കുഞ്ഞുമോളെയും വിനോദിനെയും വെവ്വേറേ ഇരുത്തി ചോദ്യം ചെയ്തതിൽ ഭാര്യയിൽ നിന്ന് കിട്ടിയ വിവരങ്ങളാണ് കൊല്ലപ്പെട്ടത് സന്തോഷാണ് എന്ന നിഗമനത്തിലേക്ക് പൊലീസിനെയെത്തിച്ചത്.കുഞ്ഞുമോള്‍ക്കും കൊലയിൽ പങ്കുണ്ടെന്നാണ് വിവരം കാണാനില്ലാത്തവരുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയപ്പോഴാണ് പയ്യപ്പാടിയിൽനിന്ന് 24 മുതൽ സന്തോഷിനെ കാണാനില്ലെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. കോട്ടയം-പുതുപ്പള്ളി റോഡിൽ മന്ദിരം കലുങ്ക് ജങ്ഷനു സമീപത്തെ കുറ്റിക്കാട്ടിലാണ് നാലുദിവസം പഴക്കമുള്ള ശരീരഭാഗങ്ങൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിനു താഴെയും അരയുടെ ഭാഗവും മുറിച്ചുമാറ്റിയാണ് രണ്ടു ചാക്കിലാക്കിയത്. മൂന്നുദിവസമായി പ്രദേശത്ത് കനത്ത ദുർഗന്ധമായിരുന്നു. തുടർന്ന് കുറ്റിക്കാട്ടിൽ കണ്ടെത്തിയ ചാക്കിൽ കോഴിമാലിന്യമാണെന്ന് കരുതി പ്രദേശവാസി ബിജു കുഴിച്ചിടാൻ തൂമ്പ ഉപയോഗിച്ചു നീക്കിയപ്പോഴാണ് ഒരുകാൽ കണ്ടത്. തുടർന്ന് ഇൗസ്റ്റ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി അടുത്തടുത്തായി കിടന്ന രണ്ടു ചാക്കും പരിശോധിച്ചപ്പോഴാണ് മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. മെഷീൻ വാൾപോലെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരഭാഗങ്ങൾ മുറിച്ചുമാറ്റിയെന്നാണ് പ്രാഥമിക നിഗമനം. കഴുത്തിനു താഴെയുള്ള ഭാഗം ഒരുചാക്കിലും അരക്ക് താഴെയുള്ള ഭാഗം മറ്റൊരു ചാക്കിലുമാണ് കണ്ടെത്തിയത്. കാൽഭാഗം കണ്ടെത്തിയ ചാക്കിൽ കാവിമുണ്ടും വള്ളിച്ചെരിപ്പും ലഭിച്ചു. നീലവരയൻ ഷർട്ടിെൻറ കൈകൾ മുട്ടിനു മുകളിൽ മടക്കിവെച്ച നിലയിലായിരുന്നു. വലത് കാലിന്റെ കണ്ണയോട് ചേർന്ന് മുറിഞ്ഞതുപോലെ കാണാം. മൃതദേഹം പൂർണമായും അഴുകിയിരുന്നു. സംഭവമറിഞ്ഞ് പ്രദേശത്തേക്ക് വൻജനാവലി എത്തിയിരുന്നു.