2016 നവംബര്‍ 8 ന് രാജ്യത്ത് നിരോധിച്ച ആയിരം രൂപ നോട്ടുകള്‍ പുതിയ രൂപത്തില്‍ എത്തുന്നു. ഈ വര്‍ഷം അവസാനത്തോടെ പുതിയ നോട്ടുകള്‍ പുറത്തിറങ്ങുമെന്നാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 8 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500,1000 രൂപ നോട്ടുകള്‍ നിരോധിച്ച് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ ഇതിന് മുന്‍പേ 2000 രൂപ നോട്ടിന്റെ അച്ചടി റിസര്‍വ് ബാങ്ക് ആരംഭിച്ചിരുന്നു. എന്നാല്‍ നോട്ട് അസാധുവാക്കലിന് ശേഷമാണ് 500 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചത്. മികച്ച സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പുതിയ ആയിരം രൂപ നോട്ടുകള്‍ പുറത്തിറക്കുക. മൈസൂരു, സല്‍ബോണി എന്നിവിടങ്ങളിലെ ആര്‍ബിഐ അച്ചടി കേന്ദ്രങ്ങളിലാണ് പുതിയ ആയിരം രൂപ നോട്ട് തയ്യാറാക്കുന്നത്. അതേസമയം പുതിയ 200 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ രാജ്യത്ത് പ്രാബല്യത്തിലായിരുന്നു.മാര്‍ച്ചില്‍ ആര്‍ബിഐ ബോര്‍ഡ് യോഗമാണ് 200 രൂപ നോട്ട് തയ്യാറാക്കാന്‍ തീരുമാനമെടുത്തത്. അതേസമയം 2000 രൂപ നോട്ട് നിരോധിക്കുമെന്ന പ്രചരണം കേന്ദ്രസര്‍ക്കാര്‍ തള്ളിയിട്ടുണ്ട്.
മികച്ച സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പുതിയ ആയിരം രൂപ നോട്ടുകള്‍ ഇറക്കും
RELATED ARTICLES