ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനം

earthquake

ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപില്‍ ശക്തമായ ഭൂചലനം. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. മുന്നറിയിപ്പിനെ തുടര്‍ന്ന് മധ്യ, പടിഞ്ഞാറന്‍ മേഖലകളിലെ ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കു മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും പത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. വീടുകള്‍ തകര്‍ന്നുവീണു. കഴിഞ്ഞ ജൂലൈയിലും ഓഗസ്റ്റിലും ഇന്തോനേഷ്യയില്‍ തുടര്‍ച്ചയായുണ്ടായ ഭൂചലനങ്ങളില്‍ 500 പേരാണു മരിച്ചത്.