ഉത്തർപ്രദേശിലെ മഥുരയിൽ മാംസത്തിനും മദ്യത്തിനും നിരോധനം ഏർപ്പെടുത്തി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുരയിലെ തീർഥാടന കേന്ദ്രങ്ങളായ വൃന്ദാവൻ, ബർസന എന്നീവിടങ്ങളിലാണ് മാംസത്തിനും മദ്യത്തിനും നിരോധനം ഏർപ്പെടുത്തിയത്. പ്രദേശത്തെ ഇറച്ചി കടകളും മദ്യശാലകളും അടച്ചുപൂട്ടണമെന്നും സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.
കൃഷ്ണന്‍റെയും രാധയുടെയും ജന്മസ്ഥലങ്ങളായ വൃന്ദാവനിലും ബർസാനയിലും ലക്ഷകണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്. ഇവരുടെ താൽപര്യവും ടൂറിസം സാധ്യതയും പരിഗണിച്ച് ഇവിടം തീർഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിക്കുന്നതെന്നും ഇതുമൂലമാണ് മാംസത്തിനും മദ്യത്തിനും നിരോധനം ഏർപ്പെുടത്തുന്നതെന്നും സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. മൂന്ന് മാസത്തിനകം ഉത്തരവ് നടപ്പാക്കാൻ എക്സൈസ്-ഭക്ഷ്യ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകി.