Saturday, December 14, 2024
HomeCrimeമയക്കു മരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം

മയക്കു മരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം

നിരോധിത മയക്കു മരുന്നുമായി പിടിയിലായ നടി അശ്വതി ബാബുവിന്റെ സിനിമാ സീരിയൽ സുഹൃത്തുക്കളിലേക്കും അന്വേഷണം. നടിയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ച പൊലീസ് സ്ഥിരമായി നടിയുടെ ഫ്ലാറ്റിൽ എത്തിയിരുന്നവരെ ചോദ്യം ചെയ്യും. ഇതിനിടെ നടിക്ക് പ്രമുഖരുമായി ഇടപാട് ഉണ്ടെന്നും കണ്ടെത്തി. തൃക്കാക്കരയിലെ ഫ്ലാറ്റിൽ വച്ച് പിടിയിലായ തിരുവനന്തപുരം സ്വദേശി അശ്വതി ബാബു ഫ്ലാറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് പാർട്ടികൾ നടത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടിയുടെ ഫോൺ കോൾ രേഖകൾ പരിശോധിച്ച പൊലീസ് സ്ഥിരമായി ഫ്ലാറ്റിലെത്താറുണ്ടായിരുന്ന സിനിമാ സീരിയൽ പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ചു. വരും ദിവസങ്ങളിൽ ഇവരെ ചോദ്യം ചെയ്യാനും പൊലീസ് ആലോചിക്കുന്നുണ്ട്.ഡിസംബർ 16നാണ് പാലച്ചുവടിലെ ഡിഡി ഫ്ലാറ്റിൽ വച്ച് അശ്വതിയെയും ഡ്രൈവർ തമ്മനം സ്വദേശി ബിനോയി എബ്രഹാമിനെയും നിരോധിക്കപ്പെട്ട എംഡിഎംഎ മയക്കുമരുന്നുമായി തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അതിനിടെ അശ്വതിക്ക് ദുബായിൽ സാമ്പത്തിക തട്ടിപ്പു കേസിൽ വിലക്കുണ്ടെന്ന വിവരവും പുറത്തുവന്നു. കൊച്ചി കേന്ദ്രീകരിച്ച് നടക്കുന്ന സെക്സ് റാക്കറ്റുമായി നടിക്ക് ബന്ധമുണ്ട്. മയക്കുമരുന്ന് എത്തിച്ചത് മുംബൈയിൽ നിന്നാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മുംബെയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments