അന്താരാഷ്ട്ര ഭീകര സംഘടനയായ ഐ എസ് അനുകൂലികൾ കണ്ണൂർ കനകമലയിൽ ഒത്തുചേർന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ എട്ടു പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് പ്രതികളിൽ ഒരാളായ മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കി.
കനകമലയിൽ യോഗം ചേർന്നവരും സമൂഹമാധ്യമങ്ങളിലൂടെ ഇതിൽ പങ്കാളികളായവരുമടക്കം 15 പേരെ എൻ.ഐ.എ അറസ്റ്റ് ചെയ്തു. ഇതിൽ എട്ടു പേർക്കെതിരെയാണ് കൊച്ചി എൻ.ഐ.എ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മൻസീത്, സ്വാലിഹ് മുഹമ്മദ്, റഷീദ് അലി, എൻ.കെ.റംഷാദ്, ഷഹ്വാൻ, എൻ.കെ. ജാസിൻ, സജീർ മംഗലശേരി, സുബ്ഹാനി ഹാജ് മൊയ്തീൻ എന്നിവരാണ് പ്രതികൾ. ഇവർക്കെതിരെ യു.എ.പി.എ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്.
കനകമലയിൽ ഒത്തുചേർന്ന് വിവിധ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ഇവരെ കഴിഞ്ഞ ഒക്ടോബറിലാണ് എൻ.ഐ.എ പിടികൂടിയത്. രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വധിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്ന് എൻ.ഐ.ഐ കണ്ടെത്തിയിരുന്നു.