Sunday, May 19, 2024
HomeKeralaബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി

ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യം നേടി പുറത്ത് വന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കേരള ഹൈക്കോടതി. മുന്‍ ജലന്ധര്‍ ബിഷപ്പിന് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഹൈക്കോടതി തള്ളി. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ആദ്യം മൊഴി നല്‍കിയ ഫാദര്‍. കുര്യാക്കോസ് കാറ്റുതര ദുരൂഹ സാഹചര്യത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് മറ്റ് സാക്ഷികള്‍ക്ക് സംരക്ഷണത്തെ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. എന്നാല്‍, സാക്ഷികള്‍ തന്നെ നേരിട്ട് ഹൈക്കോടതിയില്‍ ഈ ആവശ്യം ചൂണ്ടി കാണിച്ച്‌ ഹര്‍ജി സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
സുരക്ഷ ആവശ്യമെങ്കില്‍ സാക്ഷികള്‍ തന്നെ ആവശ്യപ്പെടണം. കോടതിയെ സമീപിക്കേണ്ടത് മൂന്നാമതൊരാള്‍ അല്ലെന്നും കോടതി എടുത്തു പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments