Friday, May 3, 2024
HomeKeralaബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി

ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി

ബു​ധ​നാ​ഴ്ച ആ​രം​ഭി​ക്കാ​നി​രു​ന്ന അ​നി​ശ്ചി​ത​കാ​ല ബ​സ് സ​മ​രം മാ​റ്റി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു​മാ​യി കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. ബു​ധ​നാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലും തു​ട​ർ​ന്നു നി​യ​മ​സ​ഭ​യി​ലും വി​ഷ​യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും സ​ർ​ക്കാ​ർ വി​ഷ​യം അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​മെ​ന്നും ഉ​റ​പ്പ് ന​ൽ​കി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്രാ​നി​ര​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​സ് ചാ​ർ​ജ് നി​ര​ക്കു വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ക​ൾ പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. 140 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദൈ​ർ​ഘ്യ​മു​ള്ള സ്വ​കാ​ര്യ ബ​സ് പെ​ർ​മി​റ്റു​ക​ൾ റ​ദ്ദു​ചെ​യ്ത ന​ട​പ​ടി പി​ൻ​വ​ലി​ക്കു​ക, വ​ർ​ധി​പ്പി​ച്ച റോ​ഡ് ടാ​ക്സും ഇ​ൻ​ഷ്വ​റ​ൻ​സ് പ്രീ​മി​യ​വും പി​ൻ​വ​ലി​ക്കു​ക, പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ച​ര​ക്കു​സേ​വ​ന നി​കു​തി​യു​ടെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രി​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സം​ഘ​ട​ന​ക​ൾ ഉ​ന്ന​യി​ക്കു​ന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments