ഹൈക്കോടതിയുടെ ഏഴാം നിലയിൽ നിന്ന് ചാടി മുതിർന്ന പൗരൻ മരിച്ചു

highcourt accident

ഹൈക്കോടതിയുടെ ഏഴാം  നിലയിൽ നിന്ന് ചാടി മുതിർന്ന പൗരൻ  മരിച്ചു. കൊല്ലം കടപ്പാക്കട സ്വദേശിയായ കെഎം ജോൺസൺ(78) ആണ് മരിച്ചത്. ആശുപത്രിയിൽ എത്തിക്കും മുമ്പെ മരിക്കുകയായിരുന്നു.
ഹൈക്കോടതിയില്‍ കേസിന്റെ ഭാഗമായി നടന്ന മധ്യസ്ഥശ്രമത്തിനായി എത്തിയ ജോണ്‍സണ്‍ ഏഴാം  നിലയില്‍നിന്ന് ചാടുകയായിരുന്നു . മധ്യസ്ഥശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യക്ക് ഒരുങ്ങിയത് എന്നാണ് അവസാനമായി ലഭിച്ച വിവരം. രാവിലെ കോടതിയിൽ എത്തിയ ജോൺസൻ, കോടതിയുടെ റജിസ്റ്ററിൽ പേര് രേഖപെടുത്തിയതിനു ശേഷമാണു മുകളിലേക്ക് കയറിപ്പോയത്. ആറാം നിലയിൽ വച്ച് കോടതിയിലെ സെക്യൂരിറ്റി വിഭാഗം ഇദേഹത്തെ പരിശോധിക്കുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ടു ഒരു അഭിഭാഷകനെ കാണാനാണ് എത്തിയത് എന്നാണ് പറഞ്ഞത്‌. തുടർന്ന് ഏഴാം നിലയിലേക്ക് കയറിപ്പോയി. രാവിലെ 11.30 ഓടെ ഏഴാം നിലയിലേക്ക് കയറിയ ഇയാള്‍ അവിടെ പാരപ്പെറ്റിൽ കയറി അവിടെനിന്ന് താഴേക്കു ചാടുകയായിരുന്നു. തൽക്ഷണം തന്നെ മരണപ്പെട്ടു എന്നാണ് ദൃസാക്ഷികൾ പറഞ്ഞത്. മൃതദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ  പോലീസ് നടപടികൾ പൂർത്തീകരിച്ചു മോർച്ചറിയിലേക്ക് മാറ്റി. അന്വേഷണം ആരംഭിച്ചു.